നമുക്ക് കിട്ടുമോ കൂടുതലറിയാം.... മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതി; ആവേശത്തോടെ ജനങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും മോഡിയുടെ പ്രഖ്യാപനങ്ങള്‍ വരികയാണ്. ഇത്തവണ യുവാക്കള്‍ക്ക് ആവേശം പകരുന്നതാണ് മോഡിയുടെ പ്രഖ്യാപനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന (പി.എം.എസ്.വൈ.എം)യുടെ യോഗ്യതകള്‍ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി 2019ലെ കേന്ദ്ര ബഡ്ജറ്റില്‍ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്.
പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉളളവരെയാണ് പദ്ധതിയില്‍ ചേര്‍ക്കുക. 18നും 40നും ഇടയില്‍ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെന്‍ഷന്‍ പദ്ധതികളായ എന്‍.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിര്‍ദ്ദേശമുണ്ട്.
പദ്ധതി പ്രകാരം വരിക്കാരന്‍ മരിക്കുമ്‌ബോള്‍ ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ ചേരേണ്ടത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (ജന്‍ധന്‍ അക്കൗണ്ടായാലും മതി), ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസാകുമ്‌ബോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
പദ്ധതിയില്‍നിന്ന് ഇടയ്ക്കുവെച്ച് പിന്മാറാന്‍ അവസരമുണ്ട്. പദ്ധതിയില്‍ ചേര്‍ന്ന് പത്തുവര്‍ഷത്തിനുമുമ്ബാണ് പിന്മാറുന്നതെങ്കില്‍ അയാള്‍ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും.
18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സര്‍ക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വര്‍ദ്ധനവുണ്ടാകും.
അതേസമയം വലിയ വീടുള്ളവര്‍ക്കും ഇനി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീടിന്റെ തറവിസ്തീര്‍ണം പെന്‍ഷനുള്ള അര്‍ഹതാ മാനദണ്ഡത്തില്‍ നിന്നൊഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. 2000 രൂപ വരെ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമിധി ബോര്‍ഡ് പെന്‍ഷനുകള്‍ ലഭിക്കും.അനര്‍ഹര്‍ കൈപ്പറ്റുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ധനവകുപ്പ് കഴിഞ്ഞ ജൂലായില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു.
1200 ചതുരശ്ര അടിയലധികം വിസ്തീര്‍ണമുള്ള വീടുള്ളവരെയും 1000 സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനമുള്ളവരെയും ഒഴിവാക്കി. ഇ.പി.എഫ് പെന്‍ഷനോ ക്ഷേമനിധി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് (പുതിയ അപേക്ഷകര്‍ക്ക്) ഏതെങ്കിലുമൊരു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മാത്രം 600 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു.തദ്ദേശ സ്ഥാപനങ്ങള്‍ രേഖകള്‍ പരിശോധിച്ച് ഈ വിഭാഗങ്ങളില്‍ പ്പെട്ടവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ പരാതി വ്യാപകമായി. തുടര്‍ന്നാണ് ധനവകുപ്പ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയത്.1200 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ വീണ്ടും അപേക്ഷിച്ചാല്‍ പെന്‍ഷന്‍ ലഭിക്കും.
ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കും പുതുതായി അപേക്ഷിക്കാം. എന്നാല്‍, 2000 രൂപയ്ക്ക് മുകളില്‍ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് എതെങ്കിലും ഒരു സാമൂഹ്യ പെന്‍ഷനോ, ക്ഷേമനിധി പെന്‍ഷനോ 600 രൂപ വീതം ലഭിക്കും. ഇപ്പോള്‍ വിതരണം നടക്കുന്ന ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷന് പുതിയ മാനദണ്ഡം ബാധകമല്ല. മേയ് മുതലുള്ള പെന്‍ഷന്‍ പുതിയ മാനദണ്ഡ പ്രകാരം അര്‍ഹരാകുന്നവര്‍ക്കും ലഭിക്കും.ഡിസംബറില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെങ്കിലും പുതുക്കിയ പെന്‍ഷന് അര്‍ഹതയുണ്ടാവും.
"
https://www.facebook.com/Malayalivartha






















