Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വീണ്ടും അഴിമതിക്കാലം; നിലവിലെ ബോര്‍ഡില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള രണ്ട് അംഗങ്ങളുടെ കാലാവധി ഈ വര്‍ഷം അവസാനിക്കാനിരിക്കെ 'കടുംവെട്ട്' നടത്താന്‍ ലക്ഷ്യമിട്ട് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നിയമനങ്ങള്‍ പൊടിപൊടിക്കുന്നു

23 FEBRUARY 2019 01:35 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വീണ്ടും അഴിമതിക്കാലം. നിലവിലെ ബോര്‍ഡില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള രണ്ട് അംഗങ്ങളുടെ കാലാവധി ഈ വര്‍ഷം അവസാനിക്കാനിരിക്കെ 'കടുംവെട്ട്' നടത്താന്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നിയമനങ്ങള്‍ പൊടിപൊടിക്കുന്നത്.

നാളെ നടക്കേണ്ട പരീക്ഷയക്ക് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹോള്‍ടിക്കറ്റ് നിഷേധിച്ചത് ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാനാണ്. എല്‍.ഡി ക്ലാർക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികകളിലേയ്ക്കാണ് നാളെ പരീക്ഷ നടക്കുന്നത്. നൂറു കണക്കിന് അപേക്ഷര്‍ ഉള്ള തസ്തികകളില്‍ ഹോള്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇതിനു ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹോള്‍ ടിക്കറ്റ് ന്നില്ല. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെടുന്നവരോട് ഉടന്‍ ശരിയാകുമെന്ന മറുപടിയാണ് ലഭിക്കുന്നത്.

വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കാന്‍ മറ്റുള്ളവരെ ഒഴിവാക്കാനാണ് സൈറ്റ് ഡൗണ്‍ ആക്കിയിരിക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്താന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് പരമാവധി നിയമനം നടത്താന്‍ കോടതി നിര്‍ദേശങ്ങള്‍ മറികടന്നാണ് നിയമനകുംഭകോണത്തിന് ഒരുങ്ങുന്നത്.

ഹൈക്കോടതിയേയും സര്‍ക്കാരിനെയും കബളിപ്പിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി കോഴ ഇനത്തില്‍ കോടികള്‍ കൈപറ്റി നൂറുകണക്കിനുപേരെ പിന്‍വാതിലിലൂടെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയമിച്ചതിനു പിന്നാലെയാണ് വീണ്ടും നിയമനത്തിന് ബോര്‍ഡ് ഒരുങ്ങിയിരിക്കുന്നത്. ഒഴിവുള്ള €റിക്കല്‍, പ്യൂണ്‍, ബോര്‍ഡിന്റെ പ്രസിലെ സാങ്കേതിക തസ്തികകള്‍,ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികളിലാണ് പിന്‍വാതില്‍-'ഡ്യൂട്ടി' നിയമനം ബോര്‍ഡ് അടുത്തിടെ നടത്തിയത്. ബോര്‍ഡിന്റെ കീഴിലുള്ള 1252 ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ക്ഷേത്ര ജീവനക്കാരില്‍ നിന്നും 'ഡ്യൂട്ടി'എന്ന പേരിലാണ് നിയമനങ്ങള്‍ നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡുകളില്‍ €റിക്കല്‍ നിയമനം നടത്താന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തീയ്യതി നിശ്ചയിച്ചിരിക്കുമ്പോഴാണ് യാതൊരു മാനദണ്ഡവും യോഗ്യതാ പരിശോധനയും കൂടാതെ 220 ഓളം ക്ഷേത്രജീവനക്കാരെ ദേവസ്വം ബോര്‍ഡ് ആസ്ഥാനമടക്കമുള്ള വിവിധ ഓഫീസുകളിലും പ്രസിലും 'ഡ്യൂട്ടി'എന്ന പേരില്‍ നിയമിച്ചത്.

ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ഈ ജീവനക്കാരെ ഓഫീസുകളില്‍ ഡ്യൂട്ടിക്കായി നിയമിക്കുമ്പോള്‍ പ്രതിദിനം 400 മുതല്‍ 600 രൂപാ വരെ ക്ഷേത്രത്തിലെ ജോലികള്‍ മുട്ട്കൂടാതെ നടത്താന്‍ നിയമിച്ചിരിക്കുന്നവര്‍ക്ക് ബോര്‍ഡ് നല്‍കണം. ഇത് കോടിക്കണക്കിനു രൂപയുടെ അധികബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇഷ്ടക്കാരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് പിന്നീട് സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനത്തില്‍ ഇത്തരക്കാരെ ക്ഷേത്രങ്ങളില്‍ കുത്തിനിറച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മരാമത്ത് വകുപ്പിലും തിരുവാഭരണ കമ്മീഷണര്‍ ഓഫീസിലും ഇഷ്ടക്കാരെ മണ്ഡല-മകരവിളക്കിനു മുന്‍പേ തിരുകിക്കയറ്റി നടത്തിയത് വന്‍അഴിമതി ലക്ഷ്യമിട്ടായിരുന്നു.

ദേവസ്വം ബോര്‍ഡില്‍ നിലവില്‍ അധികമുള്ള ജീവനക്കാരെ പുന:ര്‍വിന്യസിക്കാതെയാണ് വീണ്ടും നിയമനം നടത്തി ലക്ഷങ്ങള്‍ പോക്കറ്റിലാക്കാനുള്ള നീക്കം ബോര്‍ഡ് ഉന്നതര്‍ നടത്തുന്നത്. ഹോള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സെറ്റും സെര്‍വറും ഡൗണ്‍ ആക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യവുമായി ദേവസ്വം സിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയും കോടതിയേയും സമീപിക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

ഇതിനിടയില്‍ ബോര്‍ഡില്‍ നടന്ന കൂടുതല്‍ അഴിമതികഥകള്‍ പുറത്താകുകയാണ്. ശബരിമലയിലെ അരവണ കണ്ടെയ്‌നറുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ്. ബോര്‍ഡ് ഉന്നതന്‍ വഴി സി.പി.എം മനതൃത്വത്തിന് ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (19 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (48 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (49 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (55 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends