Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

27 ഇഞ്ച് വടിവാള്‍ വന്നത് കണ്ണൂരില്‍ നിന്നോ; കിര്‍മാണി മനോജുള്‍പ്പടെയുള്ളവര്‍ പരോളിലിറങ്ങി എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം; കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനം എവിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് അന്വേഷിക്കണമെന്ന തിരുവഞ്ചൂരിന്റെ പ്രതികരണം വഴിയൊരുക്കിയിരിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക്

23 FEBRUARY 2019 12:30 PM IST
മലയാളി വാര്‍ത്ത

ഇന്ന് 27 ഇഞ്ച് വടിവാള്‍ എവിടെ നിന്ന് വന്നു. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ടി പി വധക്കേസ് പ്രതികളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുമ്പോള്‍ അതിനും നേതാക്കള്‍ ഉത്തരം നല്‍കണം. കിര്‍മാണി മനോജുള്‍പ്പടെയുള്ളവര്‍ പരോളിലിറങ്ങി എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം. കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനം എവിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പ്രതികരിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.

ടി പി വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഈ കൊലപാതകം നടക്കുന്നതിന് മുമ്പ് പരോള്‍ നല്‍കി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തരമായ കാര്യങ്ങള്‍ക്ക് മാത്രമേ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാറുള്ളൂ. കിര്‍മാണി മനോജിനും റഫീഖിനും അത്തരമെന്ത് ഗുരുതരമായ ആവശ്യമാണ് ഉണ്ടായിരുന്നത്? പരോള്‍ വാങ്ങി ഇരുവരും എങ്ങോട്ടാണ് പോയതെന്നതിന് മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കൃപേഷ് ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് വാഹനത്തില്‍ വന്ന് ഒറ്റ വെട്ടായിരുന്നു. ആ ഒറ്റ വെട്ടിന് തല പിളര്‍ന്നു. എങ്ങനെ അത്തരമൊരു വെട്ട് വെട്ടാന്‍ സാധാരണ ഒരാള്‍ക്ക് കഴിയും? വളരെ പരിചയമുള്ള ഒരു ഗുണ്ടയ്ക്ക് മാത്രമേ അത്തരമൊരു കൃത്യം നടത്താനാകൂ. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇവിടത്തെ പൊലീസിനാകില്ല. കേസില്‍ സിബിഐ അന്വേഷണം നടത്തിയേ മതിയാകൂ തിരുവഞ്ചൂര്‍ പറഞ്ഞു.

കശാപ്പിന് ഉപയോഗിക്കുന്ന ആയുധത്തിന് സമാനമായ വടിവാള്‍ എവിടെ നിന്നുണ്ടാക്കി എന്നത് വലിയ ചോദ്യമായി തന്നെ തുടരുന്നു. മുത്തൂറ്റ് കൊലക്കേസില്‍ വിധി വന്നെങ്കിലും പോലീസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് ഇന്നും 'എസ്' കത്തി വിവാദം ബാക്കി നില്‍ക്കുന്നും എന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതാണ്. കേസിലെ പ്രതിയായ കാരി സതീഷ്, പോളിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് 'എസ്' ആകൃതിയിലുള്ള കത്തിയാണെന്നായിരുന്നു അന്നത്തെ റേഞ്ച് ഐ.ജി.യുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ആലപ്പുഴ ചാത്തനാട് ജങ്ഷനില്‍ കൊല്ലപ്പണി നടത്തുന്നയാളെക്കൊണ്ട് പോലീസ് 'എസ്' കത്തി ഉണ്ടാക്കിച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായി. 'എസ്' ആകൃതിയിലുള്ള കത്തി സാധാരണയായി ഉപയോഗിക്കുന്നത് ആര്‍.എസ്.എസ്സുകാരാണെന്ന പ്രസ്താവനയുമായി അന്ന് സി.പി.എം. രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദം ആളിപ്പടര്‍ന്നു. 'എസ്' കത്തിയുടെ പേരില്‍ പലരും അന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. കാരി സതീഷിന്റെ വീട്ടില്‍ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയതെന്ന് പറഞ്ഞ് പോലീസ് അന്ന് ഈ 'എസ്' കത്തി തൊണ്ടിയായി എടുക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. കേസന്വേഷണച്ചുമതലയില്‍നിന്ന് പോലീസിനെ മാറ്റി സി.ബി.ഐ. വന്നപ്പോള്‍ തൊണ്ടിയില്‍നിന്ന് 'എസ്' കത്തി ഇല്ലാതായി. സാധാരണ കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സി.ബി.ഐ. കണ്ടെത്തല്‍. ഇതോടെ 'എസ്' കത്തിക്ക് കേസില്‍ സ്ഥാനമില്ലാതായെങ്കിലും വിവാദങ്ങള്‍ തുടര്‍ന്നു. ഏതായാലും ഇരട്ടക്കൊലക്കേസിലെ പ്രധാന ആയുധം എസ്. കത്തി പോലെ സൃഷ്ടിച്ചെടുത്തതാണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെടുന്നത് പോലെ സിബിഐ എത്തുമ്പോള്‍ എല്ലാം ശരിയാകുമോ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (17 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (46 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (47 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (53 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (59 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends