Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാലാവസ്ഥാ വ്യതിയാനത്തിൽ കേരളം ചുട്ടുപൊള്ളും; താപനില 38 ഡിഗ്രി കടന്നു; കേരളം പ്രളയത്തേക്കാൾ മാരകമായ അവസ്ഥയിലേക്ക്

23 FEBRUARY 2019 04:32 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാലവര്‍ഷം നേരത്തെ പെയ്ത്‌യൊഴിഞ്ഞത് സംസ്ഥാനത്ത് ചൂട് അധികരിക്കാന്‍ കാരണമാകുന്നു. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. ശൈത്യം വിടവാങ്ങും മുന്‍പേ വേനല്‍ എത്തിയതോടെ സംസ്ഥാനം മുന്‍പൊങ്ങുമില്ലാത്തവിധം ചുട്ടു പഴുക്കുന്നു. ഉടന്‍വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ 2015-നു ശേഷമുള്ള കൊടിയ വേനലിന് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.

ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്. കേരളത്തില്‍ ജനുവരി 1 മുതല്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ അകന്നു നില്‍ക്കുന്ന അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഈ വര്‍ഷം റെക്കോര്‍ഡ് ചൂടാവും രേഖപ്പെടുത്തുക. വയനാട് ഇപ്പോള്‍ തന്നെ വരണ്ടുണങ്ങിക്കഴിഞ്ഞു. മൂന്നു പേറക്ക് ഇതിനകം തന്നെ ഇവിടെ സൂര്യതാപമേറ്റു.

സംസ്ഥാനത്തെ താപനിലയില്‍ വലിയ തോതിലുള്ള വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത്തവണ വേനല്‍ചൂട് സാധാരണയില്‍ നിന്നും ഉയരുകയാണ്.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതി വിശേഷം മാറി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ടു ഡിഗ്രി ചൂടാണ് കൂടിയത്. മാര്‍ച്ച് 21 വരെ സൂര്യ രശ്മികള്‍ സംസ്ഥാനത്തേക്ക് തീഷ്ണമായി പതിക്കുമെന്നതിനാല്‍ വരും ദിവസങ്ങളിലും കനത്ത് ചൂടാകും സഗസ്ഥാനത്ത് അനുഭവപ്പെടുക.

ലോകം കണ്ട ഏറ്റവും വലിയ ചൂടിന് 2015-ല്‍ രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ഏതാണ്ട് അതിനു സമാനമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ പോക്ക്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തു തുടങ്ജിയതോടെ ജോലി സമയം ക്രമീകരിക്കാനുള്ള അറിയിപ്പ് ലേബര്‍ കമ്മീഷണര്‍മാര്‍ നല്‍കിക്കഴിഞ്ഞു. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.

ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റര്‍നാഷണ്‍ ഡാറ്റാബേസില്‍ നിന്നുള്ള കണക്കുകളാണ് 2015 ലെ ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3302 പേരോളം അന്ന് കനത്ത് ചൂടില്‍ മരിച്ചിരുന്നു. മഹാരാഷ്ര്ടയിലെ നാഗ്പുരിലാണ് അന്ന് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു അത്. പിന്നീട് ചില ഇടങ്ങളില്‍ ചൂട് 48 ഡിഗ്രി വരെ ഉയര്‍ന്നതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഇല്ല. കേരളത്തില്‍ ഇപ്പോള്‍ തന്നെ ചൂട് 40 ഡിഗ്രിയോട് അടുക്കുന്നത് ദുസൂചനയാണ് നല്‍കുന്നത്. കാലവര്‍ഷം എത്താന്‍ മൂന്നു മാസം കൂടി സമയം ഉള്ളതിനാല്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വെന്തുരുകും.

ഹൃദ്രോഗവും ശ്വാസകോശ രോഗവുമുള്ളവര്‍ക്ക് അധികതാപം ദോഷം ചെയ്യും. നേരിട്ട് ചുട് ഏല്‍ക്കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 1998, 2002, 2003, 2015 വര്‍ഷങ്ങളില്‍ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. അത്യുഷ്ണത്തില്‍ 1998-ല്‍ 2541 പേരും 2002-ല്‍ 1030 പേരും 2003-ല്‍ 1210 പേരും മരിച്ചിരുന്നു.

താപവാതത്തിന്റെ തീവ്രതയും ആവൃത്തിയും ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഐ.ഐ.ടി ബോംബെ, ടി.ഐ.എസ.്എസ്, ഓസ്‌ട്രേലിയ മൊണാഷ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കനത്ത ചൂട് അനുഭവപ്പെട്ട 2015 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ജേണല്‍ റീജിയണല്‍ എന്‍വയോണ്‍മെന്റല്‍ ചേഞ്ചില്‍ ഇതു സംബന്ധിച്ച് ഇവര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (48 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends