Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിനില്ല, മാടമ്പിത്തരം മനസില്‍വച്ചാല്‍ മതി, തമ്പ്രാക്കന്‍മാരുടെ നിലപാടാണ് എന്‍.എസ്.എസിനെന്നും കോടിയേരി

23 FEBRUARY 2019 01:50 PM IST
മലയാളി വാര്‍ത്ത

കോടിയേരിയുടെ അനുനയനീക്കം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിരാകരിച്ചതോടെ കോടിയേരി തനിസ്വഭാവം പുറത്തെടുത്തു. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിനില്ല, മാടമ്പിത്തരം മനസില്‍വച്ചാല്‍ മതി, തമ്പ്രാക്കന്‍മാരുടെ നിലപാടാണ് എന്‍.എസ്.എസിനെന്നും കോടിയേരി ആഞ്ഞടിച്ചു. കേരളരക്ഷായാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക സംഘടനയിലെ സാധാരണക്കാര്‍ സിപിഎമ്മിനൊപ്പമാണ്. പണ്ടുകാലത്തെ തമ്പ്രാന്‍ക്കര്‍മാരുടെ നിലപാടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ എന്‍എസ്എസിലുണ്ട്. എന്നിട്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സി.പി.എമ്മിനും സര്‍ക്കാരിനും എതിരായ നിലപാട് എടുക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇതോടെ സി.പി.എം - എന്‍.എസ്.എസ് പോര് അടുത്തകാലത്തെങ്ങും അവസാനിക്കില്ലെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്‍.എസ്.എസുമായി വിട്ട് വീഴ്ചയ്ക്ക് സി.പി.എം തയ്യാറാവുകയായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ നിലപാട് മാറ്റാത്തതിനെ തുടര്‍ന്ന് സുകുമാരന്‍ നായര്‍ യാതൊരു വീട്ട് വീഴ്ചയ്ക്കും തയ്യാറായില്ല. അതിനാല്‍ അവസാനത്തെ അനുനയനീക്കവും പരാജയപ്പെട്ട കോടിയേരി ആഞ്ഞടിക്കുകയായിരുന്നു. പി.സുരേഷ് കുറുപ്പ് എം.എല്‍.എ ഉള്‍പ്പെടെ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാരും പാര്‍ട്ടിയും യുവതീപ്രവേശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പെരിയ കൊലപാതകത്തെ വിമര്‍ശിച്ച കോടിയേരി കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്നും വ്യക്തമാക്കി. സി.പി.എം അക്രമത്തിനെതിരാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണ് കേരളം എന്ന ദുഷ്‌പ്പേര് മാറണം. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി എടുത്ത നിലപാട് മാതൃകാപരമാണ്. അതിനാല്‍ മറ്റുള്ളവരും ഇത് പിന്തുടരുമോ എന്നും കോടിയേരി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ രാഷ്ട്രീയ സംവാദമാണ് നടക്കേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എല്ലായിടത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അക്രമത്തിലൂടെ ഒരു പാര്‍ട്ടിയേയും ഇല്ലാതാക്കാന്‍ കഴിയില്ല. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. അത്രമാത്രം കമ്മ്യുണിസ്റ്റുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രളയത്തില്‍ നശിച്ച കേരളത്തിന് നല്‍കിയ അരിക്ക് പോലും പണം വാങ്ങിയിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ ഇവിടെ വന്ന് കല്ല് വെച്ച നുണ പറയുകയാണെന്നും കോടിയേരി ആരോപിച്ചു. നമ്മളോട് വൈര്യനിര്യാതന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കാണിക്കുന്നത്. ആര്‍എസ്എസിനും കോണ്‍ഗ്രസിനും പല കാര്യങ്ങളിലും ഒരേ നിലപാടാണുള്ളത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാമക്ഷേത്രവിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം ആണോ യുഡിഎഫിനുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം കൂടുതല്‍ വോട്ടും കൂടുതല്‍ സീറ്റും നേടും. അതില്‍ സംശയമില്ല. ചില മാധ്യമ മേധാവികള്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (21 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (50 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (51 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (57 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends