Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മികവോടെ കൊല്ലം മെഡിക്കല്‍ കോളേജ് സാക്ഷാത്ക്കരിക്കുന്നത് 11 ബൃഹദ് പദ്ധതികള്‍:- മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നു

23 FEBRUARY 2019 05:51 PM IST
മലയാളി വാര്‍ത്ത

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനപ്രക്രിയയില്‍ പൂര്‍ത്തീകരിച്ച പതിനൊന്ന് ബൃഹത് പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. ആര്‍ദ്രം പദ്ധതി, സി.ടി. സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍, എക്‌സ്‌റേ യൂണിറ്റുകള്‍, മോര്‍ച്ചറി, ഒ & ജി അത്യാഹിത വിഭാഗവും എച്ച്.ഡി.യും, വിവിധ ഐ.സി.യുകള്‍, ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, ജിംനേഷ്യം, ഇ.എസ്.ഐ ഡിസ്‌പെന്‍സറി തുടങ്ങിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

ജി.എസ്. ജയലാല്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.പി.മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, സോമപ്രസാദ്, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

കൊല്ലം ജില്ലയിലെ സാധാരണക്കാരുടേയും തൊഴിലാളികളുടേയും പ്രധാന ചികിത്സാ കേന്ദ്രമായി ഈ മെഡിക്കല്‍ കോളേജിനെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ ശ്രമഫലമായി 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ മെഡിക്കല്‍ കോളേജിന് മാത്രമായി 500 ഓളം തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക്, കാത്ത്‌ലാബ് തുടങ്ങി മെഡിക്കല്‍ കോളേജിന് ആവശ്യമായതെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഈ പുതിയ പദ്ധതികളെന്ന് മന്ത്രി വ്യക്തമാക്കി.


1. ആര്‍ദ്രം പദ്ധതി ഉദ്ഘാടനം

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീ സൗഹൃദമായ മികച്ച അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കിയത്. ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടര്‍, വെയ്റ്റിംഗ് ഏരിയ എന്നിവയുള്‍പ്പെടുന്ന പുതിയ ഒ.പി. ബ്ലോക്ക് 4 കോടി രൂപ ചിലവഴിച്ചാണ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കിയത്. 3,000ലധികം രോഗികളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വെയ്റ്റിംഗ് ഏരിയയും മറ്റും പൂര്‍ണമായും ശീതീകരിച്ചതാണ്.


2. 16 സ്ലൈസ് മള്‍ട്ടി ഡിറ്റക്ടര്‍ സി.ടി സ്‌കാനര്‍

റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിനു കീഴിലാണ് 2.5 കോടി രൂപ മുതല്‍ മുടക്കി ആധുനികമായ 16 സ്ലൈസ് മള്‍ട്ടി ഡിറ്റക്ടര്‍ സി.ടി സ്‌കാനര്‍ സജ്ജമാക്കിയിട്ടുള്ളത്. ആന്‍ജിയോഗ്രാം ഉള്‍പ്പടെയുള്ള എല്ലാവിധ പരിശോധനകളും ഏറ്റവും വേഗത്തില്‍ നടത്തുന്നതിനും രോഗിക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു


3. 4ഡി കളര്‍ ഡോപ്ലര്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍

64 ലക്ഷം ചിലവഴിച്ചാണ് 4ഡി കളര്‍ ഡോപ്ലര്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ സജ്ജമാക്കിയിട്ടുള്ളത്. വയറിന്റെയും കഴുത്തിന്റെയും രക്തധമനികളുടെയും പ്രത്യേകിച്ച് അമ്മയുടെയും കുഞ്ഞിന്റെയും രോഗ നിര്‍ണയത്തിനുപകരിക്കുന്ന ഏറ്റവും ആധുനിക നിലവാരത്തിലുള്ള മെഷീനാണിത്. ഇതിലൂടെ ഏറ്റവും വേഗത്തിലും കൃത്യതയിലും രോഗ നിര്‍ണയം നടത്താനും രോഗിക്ക് ഏറ്റവും വേഗത്തില്‍ ചികിത്സ നടത്തുന്നതിനും സഹായകരമാണ്.


4. 500 എം.എ. എക്‌സ്‌റേ യൂണിറ്റുകള്‍

എല്ലാവിധ എക്‌സ്‌റേ പരിശോധനകളും ഡിജിറ്റല്‍ വ്യക്തതയില്‍ ഏറ്റവും പെട്ടെന്ന് തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് 54 ലക്ഷം രൂപ മുതല്‍ മുടക്കി 500എം.എ. എക്‌സ്‌റേ മെഷീനുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ 3 എക്‌സ്‌റേ മെഷീനുകള്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ഒരെണ്ണം അത്യാഹിത വിഭാഗത്തിലും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.


5. ഗൈനക്കോളജി അത്യാഹിത വിഭാഗവും എച്ച്.ഡി.യു.വും

ഗര്‍ഭിണികള്‍ക്ക് അടിയന്തരവും ഏറ്റവും മികച്ചതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് 84 ലക്ഷം രൂപ മുതല്‍ മുടക്കി ഗര്‍ഭിണികളുടെ അത്യാഹിത വിഭാഗവും ഹൈ ഡിപ്പന്റന്‍സി യൂണിറ്റും പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. അതീവ സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയില്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് പൂര്‍ണമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.


6. വിവിധ ഐ.സി.യുകള്‍

മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് തീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 60 ലക്ഷം രൂപ മുതല്‍ മുടക്കി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഐ.സി.യു.കള്‍ സജ്ജമാക്കിയിട്ടുള്ളത്. മെഡിക്കല്‍, സര്‍ജറി, ഫീവര്‍, ബേണ്‍സ്, ശ്വാസകോശ രോഗം, ശിശുരോഗം എന്നീ വിഭാഗങ്ങളുടെ ഐ.സി.യു.കളാണ് സജ്ജമാക്കിയിരിക്കുന്നത്. 58 കിടക്കകളാണ് ഈ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.


7. ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങള്‍

രോഗികള്‍ക്ക് മികച്ച തീവ്ര പരിചരണം നല്‍കുന്നതിന്റെ ഭാഗമായി 26 ലക്ഷം രൂപ മുതല്‍ മുടക്കി വെന്റിലേറ്ററുകള്‍, മള്‍ട്ടി പാരാമോണിറ്ററുകള്‍ ഡിഫിബ്രിലേറ്റര്‍ തുടങ്ങിയ ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്.


8. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കുള്ള 104 ക്വാട്ടേഴ്‌സുകള്‍ താമസയോഗ്യമാക്കി. പകലും രാത്രിയുമായി ജോലി ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ഈ ക്വാര്‍ട്ടേഴ്‌സുകള്‍.


9. ആധുനിക മോര്‍ച്ചറി

30 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ആധുനിക മോര്‍ച്ചറി പ്രവര്‍ത്തനസജ്ജമാക്കുന്നത്. ഒരേ സമയം 2 പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനും 16 മൃത ദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യത്തോടു കൂടിയ മോര്‍ച്ചറിയാണ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. പോസ്റ്റുമാര്‍ട്ടം തുടങ്ങുവാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. ഇതിനാവശ്യമായ തസ്തികകളും അനുവദിച്ചിട്ടുണ്ട്.


10. അത്യാധുനിക ജിംനേഷ്യം

ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ വിശ്രമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതിന് സൗകര്യം ലഭിക്കാറില്ല. ഇതിനൊരു പരിഹാരമായാണ് 10 ലക്ഷം രൂപ മുതല്‍ മുടക്കി അത്യാധുനിക ജിംനേഷ്യം പ്രവര്‍ത്തന സജ്ജമാക്കിയത്.


11. ഇ.എസ്.ഐ ഡിസ്‌പെന്‍സറി

ഇ.എസ്.ഐ തൊഴിലാളികള്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനസജ്ജമാക്കി. ഇവിടെയുള്ള ചികിത്സയും മരുന്നുകളും ഭക്ഷണവും സൗജന്യമായി നല്‍കുന്നതിനും അവരുടെ ചികിത്സയും മറ്റു കാര്യങ്ങളും സുഗമമായി നടക്കുന്നതിനാണ് മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് തൊഴിലാളികള്‍ക്കായി ഇ.എസ്.ഐ ഡിസ്‌പെന്‍സറി സ്ഥാപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (49 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends