Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോടിയേരിക്ക് മറുപടി പറയാന്‍ സംസ്‌ക്കാരം അനുവദിക്കുന്നില്ലെന്ന് സുകുമാരന്‍ നായര്‍, അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം നല്ലതല്ലെന്നും മുന്നറിയിപ്പ്

23 FEBRUARY 2019 02:38 PM IST
മലയാളി വാര്‍ത്ത

എന്‍.എസ്.എസിന് മാടമ്പിത്തരമാണെന്നും തമ്പ്രാക്കന്‍മാരുടെ മനസാണെന്നും രൂക്ഷവിമര്‍ശനം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശക്തമായ താക്കീതുമായി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. കോടിയേരിയുടെ പ്രസ്താവനകള്‍ അതിരുകടക്കുന്നു. അതിനൊക്കെ തക്ക മറുപടിയുണ്ട്. എന്നാല്‍ സംസ്‌ക്കാരം അനുവദിക്കാത്തതിനാല്‍ നല്‍കുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. സമുദായ നേതൃത്വത്തെ അപമാനിക്കാനുള്ള സി.പി.എം ശ്രമത്തെ അതിജീവിക്കും. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം നല്ലതല്ല. സമുദായത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമിക്കേണ്ട. അതിനെ ഭയപ്പെടുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞകാലങ്ങളില്‍ പരസ്പരമാന്യതയോട് കൂടി പ്രവര്‍ത്തിച്ചിരുന്ന സി.പി.എമ്മുമായി അകലാന്‍ കാരണം വിശ്വാസസംരക്ഷണത്തിലുള്ള വൈരുദ്ധ്യം മാത്രമാണ്. ഇക്കാര്യത്തില്‍ എന്‍.എസ്.എസിന്റെ നിപാട് വ്യക്തമാണ്. അതിന്റെ പേരില്‍ സമുദായത്തില്‍ വിള്ളല്‍ വീഴ്്ത്താനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാ ശേഷിയും കെട്ടുറപ്പം എന്‍.എസ്.എസിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ സി.പി.എമ്മുമായി യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് എന്‍.എസ്.എസ് നല്‍കുന്നത്. ശബരിമല യുവതീപ്രവേശനത്തോടെ തുടങ്ങിയ അഭിപ്രായഭിന്നത ഇപ്പോള്‍ തമ്മിലടിയേക്കാള്‍ രൂക്ഷമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രശ്‌നങ്ങള്‍ രമ്യമായി പരഹിക്കാന്‍ കോടിയേരി മുന്‍കൈ എടുത്തെങ്കിലും മുഖ്യമന്ത്രിയും മറ്റും സ്വീകരിച്ച ദാര്‍ഷ്ട്യം എന്‍.എസ്.എസിനെ വല്ലാതെ അതൃപ്തരാക്കി. സമുദായത്തിനൊപ്പം പതിറ്റാണ്ടുകളായി നിന്ന ബാലകൃഷ്ണപിള്ളയെ പോലും അടര്‍ത്തിയെടുത്ത് ജനറല്‍ സെക്രട്ടറിക്കെതിരെ തിരിച്ചു. വനിതാ മതിലില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ എന്തേ നടപടിയെടുക്കാത്തതെന്തെന്ന് പിണറായി ചങ്ങനാശ്ശേരിയില്‍ പോയി പരിഹസിച്ചിരുന്നു. വിരട്ടലും കണ്ണുരുട്ടലും ഈ സര്‍ക്കാരിനോട് വേണ്ടെന്നും അതൊക്കെ ചെലവാകുന്നിടത്ത് മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ സമയത്തെല്ലാം എന്‍.എസ്.എസുമായി ശത്രുതയില്ലെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചിരുന്നത്.

എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി പാര്‍ട്ടിക്ക് ശത്രുതയില്ലെന്നും വേണ്ടിവന്നാല്‍ എന്‍.എസ്.എസുമായി അങ്ങോട്ട് പോയി ചര്‍ച്ചയ്ക്ക് പോകാനും തയ്യാറാണെന്ന് കോടിയേരി പരസ്യമായി പ്രതികരിച്ചു. പക്ഷെ, സുകുമാരന്‍ നായര്‍ വഴങ്ങിയില്ല. ആചാരസംരക്ഷണ കാര്യത്തിലാണ് സി.പി.എമ്മുമായി ഭിന്നത. അക്കാര്യത്തില്‍ നിലപാട് മാറ്റുന്ന കാര്യമില്ല. ശബരിമലയില്‍ യുവതികളെ കയറ്റരുതെന്ന് കോടിയേരിയുടെയും പിണറായിയുടെയും കാല് പിടിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ടന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമുദായനേതാക്കള്‍ പറയുന്നതിന് അനുസരിച്ച് ആരും വോട്ട് ചെയ്യില്ലെന്നാണ് കോടിയേരി തിരിച്ചടിച്ചത്. കൊണ്ടും കൊടുത്തും ഇരുകൂട്ടരും നടത്തുന്ന വാക്‌പോര് ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസാനിക്കുമെന്ന് തോന്നുന്നില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (23 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (52 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (53 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (59 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends