Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബ്രഹ്മപുരത്തിന് തീയിട്ടതോ; കൊച്ചിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ഭൂമാഫിയ തീയിട്ടതോ ; ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം

23 FEBRUARY 2019 08:54 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭൂമാഫിയ കേരളത്തില്‍ പിടിമുറുക്കിയിട്ട്. ഇപ്പോള്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷമാകുമ്പോള്‍ ശ്വസിക്കാനായി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ അതിനും പിന്നിലും ഭൂമാഫിയയോ എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ജനങ്ങളെ കൊന്ന് തള്ളി, ശ്വാസം മുട്ടിച്ച് ഈ ഭൂമാഫിയ ഈ മണ്ണില്‍ ഇങ്ങനെ തഴച്ചുവളരുന്നത് ഒട്ടും ഭൂഷണമല്ല. തീവ്രവാദികളും രാഷ്ട്രീയ കൊലപാതകികളും പുറംതള്ളുന്ന വിഷം പോലെയാണ് ഇതും. ഇനി ഇവരെ വളരാന്‍ അനുവദിക്കരുത. കൊച്ചിയില്‍ രൂക്ഷമായ പുകപ്രദേശത്ത് പടര്‍ന്നതിനാല്‍ ജനങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുമ്പോള്‍ അത് വളരെ ഗൗരവമുള്ളതാണ്. വൈറ്റില, കടവന്ത്ര , മരട് , ചമ്പക്കര , അമ്പലമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം പൂര്‍ണ്ണമായും കത്തിയതാണ് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കിയത്.

പനമ്പളളി നഗര്‍, മരട്, വൈറ്റില എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പുകശല്യം നിമിത്തം ശ്വാസതടസ്സം നേരിടുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ക്കാണ് ആദ്യം ശ്വാസതടസ്സം നേരിട്ടത്. തരം തിരിക്കാത്ത മാലിന്യത്തിലാണ് തീപടര്‍ന്ന് പിടിച്ചത്. അതിനാല്‍ തന്നെ പ്രദേശത്ത് രൂക്ഷ ഗന്ധവും കറുത്തപുകയും നിറഞ്ഞിരിക്കുകയാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. മാലിന്യങ്ങളുടെ നാല് ഭാഗത്ത് നിന്നും തീ പടരുകയായിരുന്നു. അത് കൊണ്ടുതന്നെ ഇത് ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്തു തീ ഒരുവിധം നിയന്ത്രണത്തിലാക്കാന്‍. കഴിഞ്ഞമാസവും ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപ്പിടിച്ചിരുന്നു. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും.

തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു. കോര്‍പ്പറേഷന്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമാഫിയ പ്ലാന്റ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തീയിട്ടതാകാമെന്നാണ് കോര്‍പ്പറേഷന്റെ സംശയം. എന്നാല്‍ മാലിന്യം അളവില്‍ കൂടിയതിനാല്‍ കോര്‍പ്പറേഷന്‍ തന്നെ തീയിട്ടതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോട് കൂടിയാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണപ്ലാന്റിന് തീപിടിത്തമുണ്ടായത്. ഇവിടെ ജനുവരിയില്‍ രണ്ടു തവണ തീപിടിത്തമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് റവന്യൂ മന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി. എന്തായാലും ഭൂമാഫിയ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് പ്രദേശവാസികളില്‍ ചിലര്‍ക്കും സംശയമുണ്ട്.

പ്‌ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. അത് തന്നെയാണ് ഏറ്റവും വലിയ അപകടവും. പ്ലാസ്റ്റിക്കിനെതിരെ വലിയ പോരാട്ടം നടത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോളുള്ള ദുരിതം തുറന്ന കണ്ണോടെ കാണണം. അല്ലെങ്കില്‍ ഭൂമാഫിയ ഇനിയും തഴച്ചുവളരും, തീയിടും, പുകച്ച്് പുറത്തുചാടിക്കും. അതിന് മുന്‍പ് അപകടകാരികളെ പുറത്താക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (50 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends