ട്രെയിനില്‍ പാഴ്‌സലാക്കി അയച്ച നിരോധിച്ച ലഹരി വസ്തുക്കള്‍ റെയില്‍വേ സംരക്ഷണ സേന പിടികൂടി

ട്രെയിനില്‍ പാഴ്‌സലാക്കി അയച്ച 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. 25 ചാക്കുകളിലാക്കിയാണ് നിരോധിച്ച ലഹരി വസ്തുക്കള്‍ അയച്ചത്. കേരള എക്‌സ്പ്രസില്‍ പാലക്കാട് എത്തിച്ച ലഹരി വസ്തുക്കള്‍ റെയില്‍വേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാനായിട്ടില്ല. പിടികൂടിയ ഉല്‍പ്പന്നങ്ങള്‍ എക്‌സൈസിന് കൈമാറി. പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് 40 ലക്ഷം രൂപയോളം വില വരും. ചെരുപ്പെന്ന പേരിലാണ് പാഴ്‌സലെത്തിയത്.
https://www.facebook.com/Malayalivartha

























