Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരനും കെ.വി കുഞ്ഞിരാമനും എതിരെ സ്ത്രീകളും കുട്ടികളും അമ്മമാരും പ്രതിഷേധിച്ചു

23 FEBRUARY 2019 04:28 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടും സ്ഥാപനങ്ങളും കൊലയ്ക്ക് നേതൃത്വം നല്‍കിയ പീതാംബരന്റെയും ശാസ്താ ഗംഗാധരന്റെയും വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം.പി അടക്കമുള്ള നേതാക്കള്‍ക്കെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം പ്രതിഷേധം. പി. കരുണാകരനെ ഉള്‍പ്പെടെ സ്ത്രീകള്‍ അസഭ്യം പറഞ്ഞു. നേതാക്കള്‍ കല്യാട്ടേ ജംഗ്ഷനിലെത്തിയപ്പോള്‍ തന്നെ പലരും റോഡിന് കുറുകെ കിടന്നു. പൊലീസ് ഇവരെ ഒഴിപ്പിച്ചു. ' ഞങ്ങള്‍ക്കിനിയും മക്കള്‍ ബാക്കിയുണ്ട്, അവരെക്കൂടെ കൊല്ലാനാണോ വന്നത്' സ്്ത്രീകള്‍ ആക്രോശിച്ചു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ പൊലീസിനും നേതാക്കള്‍ക്കും നേരെ ആക്രോശിച്ചു. പലരും കരഞ്ഞുകൊണ്ട് അലറിവിളിക്കുകയായിരുന്നു.

കൊലപാതകികള്‍ ഇങ്ങോട്ട് വരണ്ടെന്ന് സ്ത്രീകളും പ്രായമായ അമ്മമാരും കരഞ്ഞുകൊണ്ട് ആക്രോശിച്ചു. അതിനിടെ പൊലീസ് പ്രതിഷേധക്കാരെ മാറ്റി. ഇത് സംഘര്‍ഷത്തിനിടയാക്കി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് നേതാക്കളെത്തിയത്. വിവരം നേരത്തെ അറിഞ്ഞ കോണ്‍ഗ്രസുകാര്‍ അവിടെ തമ്പടിച്ചിരുന്നു. കുപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. കൊലക്കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ പി കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കൊലപാതകത്തിന് നേതൃത്വം നല്‍കിയവരേയും പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. അതിനാല്‍ രാഷ്ട്രീയഭേദമന്യേ വലിയ എതിര്‍പ്പാണ് സി.പി.എം നേരിടുന്നത്. പെരിയ നിവാസികളുടെ ഇടയില്‍ ഏറെ സ്ഥാനമുള്ളയാളായിരുന്നു കൊല്ലപ്പെട്ട ശരത് ലാല്‍. ശരതിനെ അധിക്ഷേപിച്ച് മുന്‍ സി.പി.എം എം.എല്‍.എ കുഞ്ഞിരാമന്‍ ഇന്നലെ നടത്തിയ ആരോപണങ്ങളും നാട്ടുകാരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. പി. കരുണാകരനൊപ്പം എത്തിയ കുഞ്ഞിരാമനെ സ്ത്രീകളടക്കം അസഭ്യം വിളിച്ചത് അതിനാലാണ്. ജീവിച്ചിരുന്നപ്പോള്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും കൊന്ന ശേഷം ഗുണ്ടായായി ശരത്തിനെ ചിത്രീകരിക്കുകയാണ് കുഞ്ഞിരാമനും സി.പി.എമ്മും ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്‍െയും മാതാപിതാക്കള്‍ ആരോപിക്കുന്നത്. അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയതും കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചു. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ താല്‍പര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.കരുണാകരന്‍ എം.പി പറഞ്ഞു. പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞെങ്കിലും പിന്നീട് മറുപടിയുണ്ടായില്ല. പെരിയ, കല്ലിയോട് ഭാഗത്ത് സി.പി.എം ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും കടകളും വ്യാപകമായി തകര്‍ത്തു. ചില വീടുകളില്‍ കവര്‍ച്ചയും നടന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നും പി.കരുണാകരന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (48 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends