Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെയും സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു ഇടിവെട്ടുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം

23 FEBRUARY 2019 06:47 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെയും സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു ഇടിവെട്ടുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയെ മഴു കൊണ്ട് തലയ്ക്ക് വെട്ടി കൊന്ന കേസിലെ പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി.ടി ആരോപിച്ചു. അങ്ങനെയുള്ള ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ പെരിയയിലേത് പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമെന്നും വി.ടി മുന്നറിയിപ്പ് നല്‍കി. കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കൊലപാതകമാണ് വാടിക്കല്‍ രാമകൃഷ്ണന്‍ വധം.

കാസര്‍കോട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ട് ഷുഹൈബിന്റെ വീട്ടിലേക്ക് പോകുന്നില്ലെന്നും വിടി ബലറാം എംഎല്‍എ ചോദിച്ചു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. ആ വീട്ടില്‍ ഇതുവരെ പോകാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും വിടി ബല്‍റാം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി അധികാരത്തിലെത്തിയ ശേഷം കേരള പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പെരിയ കൊലപാതകത്തില്‍ കൊന്നവരേയും കൊല്ലിച്ചവരേയും ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെങ്കില്‍ സ്വതന്ത്രമായ അന്വേഷണം വേണം. സിബിഐ പോലൊരു സ്വതന്ത്ര ഏജന്‍സിക്കേ അതിന് കഴിയൂ എന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

സാംസ്‌കാരിക നായകന്‍മാര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ സിപിഎമ്മിന് സ്തുതി പാടുകയാണെന്നും ബല്‍റാം ആരോപിച്ചു. കപട സാംസ്‌കാരിക നായകന്‍മാരെ സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്നു. പിന്നീട് പ്രതിപക്ഷത്തായി. ഇപ്പോള്‍ പലയിടത്തും അധികാരത്തിലേക്ക് തിരിച്ചുവരുന്നു. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവാണ്. പക്ഷെ, മൂന്ന് പതിറ്റാണ്ടിലധികം അധികാരത്തിലിരുന്ന പാര്‍ട്ടി ഭരണത്തില്‍ നിന്ന് താഴെ ഇറങ്ങിയതിന് അടുത്ത ദിവസം നാട്ടുകാര്‍ അടിച്ചോടിച്ചിട്ടുണ്ടെങ്കില്‍ അത് ത്രിപുരയിലും ബംഗാളിലും മാത്രമാണെന്നും വിടി ബലറാം പരിഹസിച്ചു.

പെരിയ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ഇടത് മുന്നണിയിലേയും മന്ത്രിസഭയിലെയും അംഗങ്ങള്‍ രംഗത്ത് വന്നതും ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി രാജേഷും കൊലക്കുറ്റം ചെയ്‌തെന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതും സി.പി.എമ്മിന് വലിയ തിരിച്ചടിയായിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി വി.ടി ബല്‍റാം രംഗത്തെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ബല്‍റാം ആഞ്ഞടിച്ചത്. അതിനാല്‍ രാഷ്ട്രീയകേരളം വീണ്ടും വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (50 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends