Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തന്‍, ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി രാജേഷും, പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനോ?

23 FEBRUARY 2019 08:03 PM IST
മലയാളി വാര്‍ത്ത

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തന്‍, ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി രാജേഷും, പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനോ? കാര്യങ്ങളുടെ പോക്ക് അങ്ങനെയാണെന്നാണ് സൂചന. താമസിക്കാതെ ക്രൈംബ്രാഞ്ച് കെ.കുഞ്ഞിരാമന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ സംഭവം നടന്നതിനാല്‍ അവിടുത്തെ ഇന്റലിജന്‍സിലെ രണ്ട് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എയ്ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പരസ്യമായി ആരോപിച്ചിരുന്നു.

ഐ.ജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് തന്നെ കേസ് അട്ടിമറിക്കാനാണെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ അന്വേഷണത്തില്‍ പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന് ഐ.ജി ശ്രീജിത് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ ശ്രീജിതിന് അന്വേഷണ ചുമതല നല്‍കിയതിനെതിരെ സി.പി.എമ്മിലും പ്രതിഷേധമുണ്ട്. എം.എല്‍.എയെ ചോദ്യം ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കിയാല്‍ മതി, സ്പീക്കറുടെ അനുമതി വേണ്ട. എന്നാല്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിലായതിന് പിന്നാലെ, കോണ്‍ഗ്രസുകാര്‍ ആരോപണം ഉന്നയിച്ച എം.എല്‍.എയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും കോടിയേരിയും കൊലപാതകത്തെ പരസ്യമായി അപലപിച്ചതും മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും തിരിച്ചടിയായിരിക്കുകയാണ്. ഈ രണ്ട് കുഞ്ഞിരാമന്‍മാരാണ് കാസര്‍കോട്ടെ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ചുക്കാന്‍പിടിക്കുന്നതെന്നാണ് ആക്ഷേപം. കൊലപാതകം നടക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ശരത്‌ലാലിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. അതിന് ശേഷമാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ കോണ്‍ഗ്രസുകാരെ ചിതയിലെടുക്കാന്‍ പോലും കാണില്ലെന്ന് കൊലവിളി നടത്തിയത്. ഇതിനോടൊപ്പം പ്രദേശത്തെ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശരത്‌ലാലിനെ വധിക്കുമെന്ന് ഫെയിസ്ബുക്കിലൂടെ വ്യക്തമായ സൂചന നല്‍കിയിരുന്നു. അതിനാല്‍ പാര്‍ട്ടി വ്യക്തമായി ആസൂത്രണം ചെയ്താണ് ഇരട്ടക്കൊലപാതകം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കുഞ്ഞിരാമന്‍ എം.എല്‍.എയെ താമസിക്കാതെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചോദ്യം ചെയ്യല്‍ രഹസ്യമായായിരിക്കും. തെരഞ്ഞെടുപ്പ് അടുത്തതിനാലും എല്‍.ഡി.എഫ് ജാഥ നടക്കുന്നതിനാലും മുന്നണിക്കും പാര്‍ട്ടിക്കും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ജില്ലയിലെ നേതാക്കള്‍ ഭയക്കുന്നു. എന്നാല്‍ ആരോപണ വിധേയനായ എം.എല്‍.എയെ ചോദ്യം ചെയ്ത് തടിതപ്പാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കാരണം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് വി്ട്ടത്. സി.ബി.ഐ കേസ് ഏറ്റെടുത്താല്‍ പി.ജയരാന്റെയും ടി.വി രാജേഷിന്റെയും അവസ്ഥ കെ.കുഞ്ഞിരാമനും ഉണ്ടാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (50 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends