അക്രമരാഷ്ട്രീയത്തെ ഒരു തരത്തിലും വളര്‍ത്തില്ലെന്ന് സി പി എം ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു ; പെരിയ കൊലപാതകത്തിൽ പീതാംബരനോടൊപ്പം ഉള്ള പ്രമുഖ കൊലയാളി ആര്?

പെരിയ കേസിലെ പ്രതികള്‍ ആര് ഇപ്പോള്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികള്‍ ആണോ ഉത്തരം കിട്ടാത്തത് നിരവധി ചേദ്യമാണ്. ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും കൊലപാതകം മുന്‍ നിറുത്തിയാണ് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതും ഏതെങ്കിലും ക്വട്ടേഷ സംഘം പിന്നിലുണ്ടോ കൊലയ്ക്ക് വേറെ ആരുടെ എങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ തുടങ്ങിയവയാണ് അന്വേഷണ സംഘം തേടുന്നത്. എന്നാല്‍ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുമ്പോഴും പഴികള്‍ക്ക് ഒട്ടും കുറവില്ല സി പി എമ്മിന് കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ചിനെ കേസ് ഏല്‍പ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 1000 ദിവസത്തിന്റെ നിറവില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോഴും 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് സര്‍ക്കാരിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റായി കിടക്കുന്നത്.
അക്രമരാഷ്ട്രീയത്തെ ഒരു തരത്തിലും വളര്‍ത്തില്ലെന്ന് സി പി എം ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പാര്‍ട്ടിയുടെ പ്രദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് കൂടുതലും കണ്ണില്ലാത്ത ക്രൂരത ചെയ്യുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ആയിരം ദിവസം പരിപാടി പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ അതിനു തുനിയുമ്പോള്‍ പിന്തുണ നല്‍കാനാണ് പാര്‍ട്ടിയും എല്‍ ഡി എഫും രണ്ട് രാഷ്ട്രീയ ജാഥകള്‍ സംഘടിപ്പിച്ചത്. പക്ഷേ ജാഥാപ്രയാണം ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കുന്നിടത്താണ് പെരിയ പരിണമിച്ചത്. എന്നാല്‍ ജാഥ നിറുത്തിവച്ചത് പ്രകോപനം ഒഴിവാക്കാനാണെന്നു പാര്‍ട്ടി വിശദീകരിക്കുമ്പോഴും പ്രകോപനത്തിനുള്ള ആയുധം ഇട്ട് കൊടുത്തതിന് ശേഷമാണ് ജാഥ അവസാനിപ്പിച്ചത് എന്നത് മറ്റൊരു സത്യം.പാര്‍ട്ടിയുടെതന്നെ സര്‍ക്കാരും പൊലീസും കൂടെയുള്ളപ്പോള്‍ എന്തിന് കായികമുറകളും അടിതടകളുമായി ഒരു സംഘത്തെ ഓരോ ലോക്കലിലും വിന്യസിച്ചുനിര്‍ത്തണമെന്ന വീണ്ടുവിചാരം. അതു പീതാംബരനെപ്പോലെ ചിലരിലേക്കെങ്കിലും പകരുന്ന തെററായ സന്ദേശം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്ന് ഇനി എങ്കിലും പിണറായി വിജയന്‍ ഓര്‍ക്കണം. ഇങ്ങോട്ട് ആക്രമിച്ചാല്‍ നേരിടാന്‍ മാത്രമാണു സേനയെന്ന് സംസ്ഥാനനേതൃത്വം വിശദീകരിക്കുന്നു. ശരത്‌ലാലും കൃപേഷ.ഒരിക്കല്‍ ഇങ്ങോട്ടാക്രമിച്ചുവെന്ന് ലോക്കല്‍ കമ്മിറ്റിക്കാരനായ എ.പീതാംബരനു വിചാരിക്കാമല്ലോ. അപ്പോള്‍ തിരിച്ചടിക്കാന്‍ ഏതോ അജ്ഞാതനായ ഒരു കുഞ്ഞനന്തന്റെ മാര്‍ഗനിര്‍ദേശവും സഹായവും അയാള്‍ തേടിക്കാണണം. ശേഷം പെള്ളുന്നത് പാര്‍ട്ടിക്ക് മാത്രമാണെന്ന് നേതാക്കള്‍ ഓര്‍ത്താല്‍ തന്നെ ഒരു പിതാദബരനോ കീര്‍മണി മനോജോ തുടങ്ങി പാര്‍ട്ടിയുടെ ഗുണ്ടകളൊന്നും വിചാരിച്ചാല്‍ സി പി എം എന്ന പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയെല്ലെന്ന് ആത്മവിശ്വാസം പറയുമ്പോള്‍ മറന്നു പോകരുത് ഒന്ന്് ഇതൊന്നും മറക്കാത്ത ഒരു കൂട്ടര്‍ ഉണ്ട് ഇവിടെ നിങ്ങള്‍ വിഢികള്‍ എന്ന് വിളിക്കുന്ന ജനം. നിരവധി ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ആണ് സി പി എം പാര്‍ട്ടി ആ വിശ്വാസം തകര്‍ക്കാന്‍ നിങ്ങള്‍ ത്‌ന്നെ കാരണമാകരുത് ഒരു പാര്‍ട്ടി ഓഫീസ് കത്തിച്ചതിന്റെ പേരില്‍ ഒരു കുടുബത്തിന്റെ സ്വപ്‌നങ്ങളെ തല്ലിച്ചതച്ചപ്പോള്‍ നിങ്ങള്‍ എന്തു നേടി . പ്രതിക്ഷേതങ്ങളും വിമര്‍ശനങ്ങളും ഒക്കെ ഉണ്ടാകാം പക്ഷേ അതിനെ എതിര്‍ക്കേണ്ടത് കൊന്ന് തള്ളി അല്ല അതല്ല യഥാര്‍ഥ രാഷ്ട്രീയത്തിന്റെ പ്രത്യശാസ്ത്രം. പെരിയയില്‍ നടത്തിയ പ്രവര്‍ത്തി അതീവഹീനം എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇത് താഴെ തട്ടില്‍ ഉള്ള അണികള്‍ക്ക് കൂടി പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം മുഖ്യനുണ്ട്. പെരിയ നമ്മുക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ് വരുന്ന യുവതലമുറയ് രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ വെ്ട്ടി വീഴ്ത്തുമ്പോള്‍ ഒന്ന് ഓർക്കുക നഷ്ടപ്പെടാൻ ഉള്ളത് നിങ്ങള്‍ക്ക് മാത്രമാണ് വെട്ടാന്‍ വളെത്തു തരുന്നവനും വെട്ടിവീഴ്ത്താന്‍ പറയുന്നവനും കൂടെ കാണില്ല.
https://www.facebook.com/Malayalivartha






















