ലോകസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവി പാറ്റ് സംവിധാനത്തില്‍; ഇലക്‌ട്രോണിക് വോട്ടും വിവിപാറ്റ് സ്ലിപ്പും ചേര്‍ത്താണ് വോട്ടെണ്ണല്‍

2019 ലോകസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവി പാറ്റ് സംവിധാനത്തില്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കളക്ടര്‍ പറഞ്ഞു.ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനില്‍ രേഖപ്പെടുത്തിയ വോട്ട് സ്ഥിരീകരിക്കാന്‍ വിവി പാറ്റിലൂടെ കഴിയും. രേഖപ്പെടുത്തിയ വോട്ട് സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമടങ്ങിയ സ്ലിപ്പ് രൂപത്തില്‍ മെഷീനില്‍ തന്നെ സൂക്ഷിക്കും. ഇലക്‌ട്രോണിക് വോട്ടും വിവിപാറ്റ് സ്ലിപ്പും ചേര്‍ത്താണ് വോട്ടെണ്ണുന്നത്.
ഇലക്‌ട്രോണിക് വോട്ടിംഗ് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടു വരെ ജില്ലയിലെ 1209 മേഖലകളില്‍ സൗകര്യമൊരുക്കുമെന്നും ഈ അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പുവരുത്താനും പുതുതായി പേരു ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും മാര്‍ച്ച് 2,3 തീയതികളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എല്ലാ പോളിംഗ് ബൂത്തുകളിലും സൗകര്യമൊരുക്കും. ബിഎല്‍ഒമാര്‍ ഇതിനു നേതൃത്വം നല്‍കും.
പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ സിവിജില്‍ എന്ന ആപ്പും തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ട് എംബി വരെയുള്ള വീഡിയോ/ഫോട്ടോ രൂപത്തില്‍ ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. പരാതി നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും കളക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















