Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് നാളെ അന്വേഷണം തുടങ്ങും; ഇരട്ടക്കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം കുഴയ്ക്കുമോ ?

24 FEBRUARY 2019 09:46 AM IST
മലയാളി വാര്‍ത്ത

കല്യോട്ട് ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് നാളെ അന്വേഷണം തുടങ്ങും. അന്വേഷണ ചുമതലയുള്ള എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് എസ്.പി അബ്ദുല്‍ റഫീഖ് ഇന്നലെ രാത്രിയോടെ കാസര്‍കോട്ടെത്തിയിരുന്നു. അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍ വെള്ളിയാഴ്ച തന്നെ എത്തിയതാണ്. കേസില്‍ മുഖ്യപ്രതിയായ എ. പീതാംബരന്റെ പോലീസ് കസ്റ്റഡി നാളെയാണ് തീരുക. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം. പ്രദീപ്കുമാര്‍ പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും അന്വേഷണം സാങ്കേതികമായി ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക. എത്രയും വേഗം അന്വേഷണം തുടങ്ങാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം രണ്ടു ദിവസം നേരത്തേ എത്തിയത്.

മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് അടുത്തയാഴ്ചയോടെയേ എത്തിയേക്കൂ. കേസിനു പിന്നിലെ കണ്ണൂര്‍ ബന്ധമായിരിക്കും ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുക. കൊല നടന്ന ദിവസം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ രണ്ടുപേര്‍ കല്യോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിനു ശേഷം ഇവര്‍ അപ്രത്യക്ഷരാണ്. കൊല നടന്ന 17ന് രാത്രി 9.55 ന് കറുത്ത കാര്‍ രാവണീശ്വരം വഴി ദേശീയപാതയിലെത്തി അതിവേഗം ഓടിച്ചുപോയത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ വാഹനവും കല്യോട്ട് എത്തിയ ജീപ്പും സൈലോ കാറും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സംശയകരമായി കണ്ടത് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.

അതേസമയം പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ച മുതല്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ നിരാഹാരസമരം ആരംഭിക്കാന്‍ ഡിസിസി യോഗം തീരുമാനിച്ചു. അതേസമയം കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെത്തി. നിലവിലെ അന്വേഷണസംഘത്തിന്റെ കൈവശമുള്ള കേസ് ഫയല്‍ നാളെ കൈമാറും. കല്ലിയോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപതാകം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യം കടുപ്പിക്കിനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഭിഭാഷകര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും നിയമപോരാട്ടത്തെക്കുറിച്ച് ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു.

അതേസമയം ഇന്നലെ ജില്ലയിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ രീതി തീരുമാനിക്കും. സംഘത്തെ നയിക്കുന്ന എസ്പി മുഹമ്മദ് റഫീഖ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളില്‍ ഡിജിപി ലോക്‌നാഥ ബഹ്‌റയും ജില്ലയില്‍ എത്തിയേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (51 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends