Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മന്ത്രി സുനിൽകുമാറിന്റെ തരികിട പൊളിഞ്ഞു പഞ്ചറായി:- പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ബഹുമതി ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കയ്യോടെ പിടിയിലായി...

24 FEBRUARY 2019 12:30 PM IST
മലയാളി വാര്‍ത്ത

മോദി സര്‍ക്കാരിന്റെ ബജറ്റിലെ ഏറ്റവും ആകര്‍ഷകമായ പദ്ധതികളിലൊന്നായ പാവപ്പെട്ട കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാൻ സുനിൽകുമാറിന് മടി. അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപ വീതം നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെങ്ങും. ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ശക്തമായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കെതിരെ ഒച്ചവയ്ക്കുകയുണ്ടായി.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിന്റെ ഈ ആനുകൂല്യം കിട്ടാതിരിക്കാനാണ് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചതെന്ന വിമർശനം ശക്തമായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സ്വീകരിച്ചപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ആയിരുന്നു. ഇതിന് മൂന്നുദിവസം മുന്‍പുമാത്രമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അപേക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കിയാല്‍ പദ്ധതി അട്ടിമറിക്കാന്‍ കഴിയുമെന്ന ദുഷ്ടലാക്കോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പ്രതിയോഗികളെ കൊന്നൊടുക്കുക മാത്രമല്ല, ജനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇക്കൂട്ടര്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. ബി ജെ പിയുടെ വിമർശനങ്ങൾ ഇതൊക്കെയാണ്.

ഇപ്പോഴിതാ, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ബഹുമതി ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കയ്യോടെ പിടിയിലായിരിക്കുന്നു. പദ്ധതിയുടെ പേര് പിഎം കിസാന്‍ സമ്മാന്‍ പദ്ധതി എന്ന് ചുരുക്കി തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പോസ്റ്ററാക്കി ഫേസ്ബുക്കിലിടുകയാണ് മന്ത്രി ചെയ്തത്. ഫോട്ടോഷോപ്പ് വിദ്യയിലൂടെയാണ് പ്രധാനമന്ത്രിയെ മന്ത്രി സുനില്‍കുമാര്‍ നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും കോരിച്ചൊരിഞ്ഞതോടെ മന്ത്രി പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് പിണറായിയുടെയും തന്റെയും ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ പോസ്റ്റിട്ടു. അപ്പോഴും പ്രധാനമന്ത്രിയെ മറച്ചു പിടിക്കാന്‍ പിഎം എന്നുതന്നെ കൊടുത്തു. ഉത്തരവാദിത്വബോധമുള്ള ഒരു മന്ത്രി ഇങ്ങനെയൊക്കെ പെരുമാറുമോ എന്ന് ബി ജെ പി ചോദിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെയും ആശാവര്‍ക്കര്‍മാരുടെയും ശമ്പള വര്‍ധനവ്, പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതി എന്നിങ്ങനെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റിയും മറ്റും തങ്ങളുടേതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

ലോട്ടറി അടിച്ചത് സംസ്ഥാന സര്‍ക്കാരിന്. വസ്തു നികുതി ഇനത്തില്‍ കോടികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സര്‍ക്കാരിലേക്ക് എത്തിയത്. മിക്ക വില്ലേജ് ഓഫീസുകളിലും പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള പ്രവൃത്തി ദിവസങ്ങളില്‍ ശരാശരി 50,000 രൂപയോളം വസ്തു നികുതിയായി ലഭിച്ചു. കേരളത്തില്‍ ആകെയുള്ള 1553 വില്ലേജ് ഓഫീസുകള്‍ വഴി 18 മുതല്‍ 25 കോടി രൂപ വരെ വസ്തു നികുതി ഇനത്തില്‍ ലഭിച്ചതായാണ് പ്രാഥമിക വിവരം. ഉറങ്ങിക്കിടന്നിരുന്ന കൃഷിഭവനുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏറെ സജീവമായിരുന്നു. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രത്യേക നിബന്ധനയില്ലെങ്കിലും 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ നികുതി അടച്ചതിന്റെ രസീത് പണം ലഭിക്കുന്നതിന് ആവശ്യമാണ്.

പ്രധാനമന്ത്രിയുടെ പദ്ധതി നിരുത്സാഹപ്പെടുത്തുവാനുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായി. മൂവാറ്റുപുഴ മാറാടിയില്‍ പദ്ധതിയില്‍ ചേരുവാന്‍ എത്തിയ സ്ത്രീയോട് പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളതിനാല്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ് മടക്കി അയച്ച സംഭവമുണ്ടായി. കൃഷിഭവന്റെ സമീപമുള്ള ഫോട്ടോസ്റ്റാറ്റ് കടകളിലും നല്ല തിരക്കായിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. പദ്ധതിയോട് ഏറെ താല്‍പ്പര്യത്തോടെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നത് എന്നതിന് സാക്ഷ്യമാകുകയാണ് കൃഷിഭവനുകളിലെ തിരക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (50 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends