Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയ ഇരട്ടകൊലപാതകക്കേസ് സി ബി ഐ അന്വേഷിക്കണെമെന്ന ആവശ്യവുമായി കോൺഗ്രസ്സ് കോടതിയിലേയ്‌ക്ക്; കൊലപാതകത്തിൽ സിപിഎം നു നിർണ്ണായക പങ്കുണ്ടെന്നതിന് തെളിവുണ്ടെന്നും കെ.മുരളീധരന്‍ എംൽഎ

24 FEBRUARY 2019 03:43 PM IST
മലയാളി വാര്‍ത്ത

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടക്കവേ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്സ് നേതൃത്വം. അധികം വൈകാതെ തന്നെ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതിയെ ബോധിപ്പിക്കുമെന്ന് കെ.മുരളീധരന്‍ എം ൽ എ വ്യകത്മാക്കി.

അതേസമയം കൊല നടത്തിയത് സിപിഎം അയച്ച ക്വട്ടേഷന്‍ സംഘമെന്നും പെരിയ ഇരട്ടക്കൊലപാതകത്തിൽ പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതി പീതാംബരന്റെ വീട്ടില്‍ പി.കരുണാകരന്‍ എം.പി പോയത് സിപിഎം പങ്കിന് തെളിവെന്നും അദ്ദേഹം ആരോപിച്ചു‍.

സിപിഎം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയ കൊലപാതകമാണിത്. പരസ്യമായി കൊലവിളി നടത്തിയ വി.പി.പി.മുസ്തഫക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മരിച്ചവരുടെ വീട്ടില്‍ പോകാന്‍ ആഗ്രഹമുള്ളതായി മുഖ്യമന്ത്രി ആരെയും അറിയിച്ചിട്ടില്ലെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. വീട്ടിൽ വരുന്നവരുടെ മുഖത്ത് തുപ്പുന്നത് കോൺഗ്രസ് സംസ്കാരമല്ലന്നും പി.കരുണാകരന്റെ ആരോപണങ്ങൾക്ക് മറുപടിയായി മുരളീധരന്‍ പറഞ്ഞു.

അതേസമയം മുൻപ് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍നം നടത്താതിരുന്ന സംഭവത്തെയും കെ മുരളീധരന്‍ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മാത്രമാണ് കൃപേഷിന്റെയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.

മുഖ്യമന്ത്രിക്ക് മരണ വീട്ടില്‍ പോകാന്‍ ആരുടെയും അനുമതി വേണ്ടെന്നും കാസര്‍ഗോട്ടെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുമായി ഇത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വീടുകളില്‍ സന്ദര്‍ശനം നടത്തണമായിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു.

എന്നാൽ മരണ വീട്ടിൽ മുഖ്യമന്ത്രി എത്തിയാൽ മുഖത്ത് തുപ്പാൻ കോൺഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോൺഗ്രസ് സംസ്കാരമല്ല. അത് ഒരു പക്ഷെ സിപിഎമ്മിന്‍റെ സംസ്കാരമായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

പാലക്കാട് സിപിഐക്കാർ കൊന്ന ലീഗ് പ്രവർത്തകൻ സഫീറിന്‍റെ വീട്ടിലല്ലാതെ മറ്റൊരു വീട്ടിലും പിണറായി പൊയിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഷുഹൈബിന്‍റെ കൊലയാളികളുടെ കരങ്ങൾ പെരിയ കൊലക്കേസിന് പിന്നിലുണ്ടെന്നും കെ മുരളീധരൻ ആരോപിച്ചു.

കേസിൽ സിബിഐ അന്വേഷിക്കണം വേണമെന്നാവിശ്യത്തിലുറച്ച് ചൊവ്വാഴ്ച മുതല്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ നിരാഹാരസമരം ആരംഭിക്കാന്‍ ഡിസിസി യോഗം തീരുമാനിച്ചിരുന്നു. കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെത്തി. നിലവിലെ അന്വേഷണസംഘത്തിന്റെ കൈവശമുള്ള കേസ് ഫയല്‍ നാളെ കൈമാറും.

ഇന്നലെ ജില്ലയിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ രീതി തീരുമാനിക്കും. സംഘത്തെ നയിക്കുന്ന എസ്പി മുഹമ്മദ് റഫീഖ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളില്‍ ഡിജിപി ലോക്‌നാഥ ബഹ്‌റയും ജില്ലയില്‍ എത്തിയേക്കും.

പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണം പ്രാദേശിക തലത്തില്‍ ഒതുങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തില്‍ നിര്‍ണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകള്‍. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends