കോടിക്കണക്കിന് രൂപ പാട്ടക്കുടിശ്ശിക വരുത്തിയ തലസ്ഥാനത്തെ വന്‍കിട ക്ലബുകള്‍ക്കെതിരെ ജില്ലാ കളക്ടറുടെ നോട്ടീസ്

കോടിക്കണക്കിന് രൂപ പാട്ടക്കുടിശ്ശിക വരുത്തിയ തലസ്ഥാനത്തെ വന്‍കിട ക്ലബുകള്‍ക്കെതിരെ ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. 50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഓരോ ക്ലബുകളുടേയും കുടിശ്ശിക. അടിയന്തിരമായി അഞ്ച് കോടിയുടെ കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ടാണ് നാഷണല്‍ ക്ലബ്ബിന് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്.
നഗരത്തിലെ വിവിധ ക്ലബുകളും സംഘടനകളും സ്ഥാപനങ്ങളും കൂടി സര്‍ക്കാരിലേക്ക് കുടിശ്ശികയായി അടയ്‌ക്കാനുളളത് 50 കോടി രൂപയിലേറെയാണെന്നാണ് കണക്ക്. പല ക്ലബുകള്‍ക്കും 30 വര്‍ഷമോ അതിനു മുകളിലോ ഉളള ദീര്‍ഘകാല പാട്ടത്തിനാണ് ഭൂമി നല്‍കിയിട്ടുളളത്.
ശ്രീമൂലം ക്ലബ് 60,68,000 രൂപ, വൈ.എം.സി.എ രണ്ടു കോടി 40 ലക്ഷം, സിറ്റി ആന്‍ഡ് ശ്രീകുമാര്‍ തിയേറ്റര്‍ ഒരു കോടി 23 ലക്ഷം, ടെന്നിസ് ക്ലബ് 7.50 കോടി, വീരകേരള ജിംഖാന 89 ലക്ഷം, മുസ്ലിം അസോസിയേഷന്‍ 50 ലക്ഷം, റെഡ്ക്രോസ് സൊസൈറ്റി 43 ലക്ഷം, പഞ്ചായത്ത് അസോസിയേഷന്‍ 49 ലക്ഷം, വെളളയമ്ബലത്തെ ട്രിവാന്‍ഡ്രം വിമണ്‍സ് ക്ളബ് ഒരു കോടി 95 ലക്ഷം, ചിന്‍മയ മിഷന്‍ രണ്ട് കോടി 12 ലക്ഷം, ചട്ടമ്ബി സ്വാമി ക്ളബ് 44 ലക്ഷം. എന്നിവയാണ് പാട്ടക്കുടിശ്ശിക വരുത്തിയ പ്രമുഖ ക്ലബ്ബുകള്‍.
https://www.facebook.com/Malayalivartha
























