Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കിസാന്‍ സമ്മാന്‍ പദ്ധതിയില്‍  വാക്പോര് മുറുകുന്നു കൃഷിമന്ത്രി ഗൊരഖ്പൂരില്‍  പോകട്ടെയെന്ന് കണ്ണന്താനം,? നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് വി.എസ് സുനില്‍ കുമാര്‍

24 FEBRUARY 2019 11:11 PM IST
മലയാളി വാര്‍ത്ത

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ 'കിസാന്‍ സമ്മാന്‍ നിധി' പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തമ്മില്‍ വാക് തര്‍ക്കം. ഇതിനെതിരെ ബി.ജെ.പിയുടെ നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് വി.എസ് സുനില്‍ കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍,? പദ്ധതി ഉദ്ഘാടനം നടന്നത് ഗൊരഖ്പൂരിലാണ്, വേണമെങ്കില്‍ കൃഷിമന്ത്രി ഗൊരഖ്പൂരില്‍ പോകട്ടെ എന്നാണ് മന്ത്രി കണ്ണന്താനം പ്രതികരിച്ചത്. 

സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി കോട്ടയത്ത് നിര്‍വ്വഹിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ വിളിക്കാതെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കഴക്കൂട്ടത്താണ് സമാന്തര ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെയാണ് ബി.ജെ.പിയുടെ നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് വി.എസ് സുനില്‍ കുമാര്‍ ആരോപിച്ചത്.കേരളത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കണ്ടേ? ഇത് രാഷ്ട്രീയമായ പക്വതയില്ലായ്മയും ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന തരം അല്‍പത്തരമാണ്. കഴക്കൂട്ടത്തെ പരിപാടിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികളെ വിളിച്ചിരുന്നില്ലെന്ന് കൃഷിമന്ത്രിയും സ്ഥലം എം.എല്‍.എയും കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും വിമര്‍ശിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.ജെ.പി നേതാക്കളുമാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍,? പദ്ധതി ഉദ്ഘാടനം നടന്നത് ഗൊരഖ്പൂരിലാണ്, വേണമെങ്കില്‍ കൃഷിമന്ത്രിയും കടകംപള്ളി സുരേന്ദ്രനും ഗൊരഖ്പൂരില്‍ പോകട്ടെ എന്നാണ് മന്ത്രി കണ്ണന്താനം പ്രതികരിച്ചത്. താനും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് ലൈവായി ഒരുമിച്ച് വീക്ഷിക്കുകയായിരുന്നെന്നും കണ്ണന്താനം വ്യക്തമാക്കി.

അതേസമയം കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ല ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ടെന്നും. അതിനിടെയാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന പേരില്‍ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടി നടക്കുന്നതെന്നും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരറിവും കിട്ടിയിട്ടില്ലെന്നാണ് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആരോപിച്ചത്.

സാധാരണ കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി അറിയിച്ചാണ് നടത്താറുള്ളത്. ഇത് ഫെഡറിസത്തോടുള്ള വെല്ലുവിളിയും മര്യാദയില്ലായ്മയുമാണ്. സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാന്‍ ബിജെപി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ ആകെ ബിജെപി വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

ആറായിരം രൂപ മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതിക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ അപേക്ഷ ക്ഷണിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ഒഴിവാക്കിയെന്ന ആരോപണത്തിനിടെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനം ഇന്ന കഴക്കൂട്ടം സിടിസിആര്‍ഐയില്‍ രാവിലെ പത്തുമണിക്കാണ് നടന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നില്ലാ ഇതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായത്. കൃഷിമന്ത്രിയെയോ സ്ഥലം എം.എല്‍.എ.യായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയോ ചടങ്ങിലേക്ക് ക്ഷണിച്ച രുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗ്ഥരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ബിജെപിയുടെ സങ്കുചിത മനോഭാവത്തിന്റെ തെളിവാണിതെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends