Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പെരിയ കൊലപാതകത്തില്‍ രാഷ്ട്രീയം നോക്കില്ല, ശാസ്ത്രീയമായും പ്രഫഷനലായും അന്വേഷിക്കുമെന്ന് ഡിജിപി. പെരിയ ഇരട്ടക്കൊല അന്വേഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

25 FEBRUARY 2019 12:01 AM IST
മലയാളി വാര്‍ത്ത

പെരിയ കൊലപാതകത്തില്‍ രാഷ്ട്രീയം നോക്കില്ല, ശാസ്ത്രീയമായും പ്രഫഷനലായും അന്വേഷിക്കുമെന്ന് ഡിജിപി. പെരിയ ഇരട്ടക്കൊല അന്വേഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊലയ്ക്കു പിന്നിലെ രാഷ്ട്രീയം നോക്കിയല്ല പോലീസ് അന്വേഷണം. ശാസ്ത്രീയമായും പ്രഫഷനലായും കേസ് അന്വേഷണം മുന്നോട്ടുപോകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞത്. 

അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുപേരുടെയും കുടുംബവും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് പാര്‍ട്ടിയും നിയമനടപടിക്കൊരുങ്ങുന്നത്. സിപിഎം അയച്ച ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് കുടുംബം കണ്ണീരോടെ വാദമുയര്‍ത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്പി മുഹമ്മദ് റഫീഖും ഡിവൈഎസ്പി പ്രദീപും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

അതേസമയം പെരിയയിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് ഒരു സംഘം അക്രമികള്‍ തീവെച്ചു. ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റും കുടുംബവും വീട്ടിലുണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്.

അതേസമയം സംഭവത്തില്‍ നിലവിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബി ഐ അന്വേഷണം വേണമെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പോലീസ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണ്. പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണ് കൊല നടത്തിയത്. കണ്ടെത്തിയ ആയുധങ്ങളെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും സംശയം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് സി പി എം നേതാക്കള്‍ പീതാംബരന്റെ വീട്ടില്‍ പോയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്ഡ ചോദിച്ചു. ഉദുമ എം എല്‍ എയ്ക്കും മുന്‍ എം എല്‍ എ യ്ക്കും എതിരെ അന്വേഷണം വേണം. അന്വേഷണ ചുമതലയുള്ള ഐ ജി ശ്രീജിത്തും റഫീഖും ആരോപണ വിധേയരാണ്. ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കെ പി സി സി ക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും വിശ്വാസമില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ് ശ്രീജിത്ത്.


അതേസമയം കാസര്‍കോട് സി.പി.എം ജില്ലാ നേതൃത്വമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലക്ക് പിന്നിലെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. പീതാംബരനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണ്. കൊലവിളി പ്രസംഗം നടത്തിയ വി.പി.പി മുസ്തഫക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Chat conversation end Type a message...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends