Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഎം പ്രാദേശിക നേതാക്കള്‍, പെരിയ പ്രതികള്‍ പൊന്നു തന്നെ

25 FEBRUARY 2019 09:40 AM IST
മലയാളി വാര്‍ത്ത

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഎം പ്രാദേശിക നേതാക്കള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്) എന്നിവര്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്കു 'സഹായങ്ങള്‍' എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. എം എല്‍ എ യുടെ കൊലപാതക ബന്ധം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കുകയാണ് ഇത്തരം നടപടികള്‍. പ്രതികളെ തിരിഞ്ഞു നോക്കാതിരുന്നാല്‍ അവര്‍ പാര്‍ട്ടിക്കെതിരെ മൊഴി നല്‍കുമോ എന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. പാര്‍ട്ടി തങ്ങളെ രക്ഷിക്കും എന്ന പൂര്‍ണ്ണ പ്രതീക്ഷയിലാണ് പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ തന്നെയാണ് ഓരോ നീക്കവും.

െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യാന്‍ കാസര്‍കോട് വിളിക്കുന്ന സമയമൊഴികെ പ്രതികള്‍ മുഴുവന്‍ സമയവും ബേക്കല്‍ സ്‌റ്റേഷനിലാണുള്ളത് ഇവിടെയുള്ള പോലീസുകാരൊക്കെ തികഞ്ഞ പാര്‍ട്ടി സ്‌നേഹം കാട്ടുന്നവരും. പ്രതികളെ സംരക്ഷിക്കില്ലെന്നു സിപിഎം ആവര്‍ത്തിക്കുമ്പോഴും ഏരിയാ നേതാക്കളുള്‍പെടെയുള്ളവരുടെ സംരക്ഷണയില്‍ തന്നെയാണ് ഇരുവരും എന്ന് വ്യക്തമാക്കുന്നതാണ് ഓരോ നടപടിയും. ഇടയ്ക്കിടെ സ്‌റ്റേഷനിലെത്തി പ്രതികളുമായി നേതാക്കള്‍ സംസാരിക്കുന്നുമുണ്ട്.

സിപിഎം ഓഫീസില്‍ വെച്ചാണ് പെരിയ ഇരട്ടകൊലപാതകത്തിന് ഗൂഢാലോചന നടന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കൃപേഷിനെയും ശരത്തിനെയും കൊല്ലാനായി എച്ചലടുക്കത്തെ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ കൃത്യം നടന്ന ദിവസം വൈകിട്ടായിരുന്നു ഗൂഢാലോചന. ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ പീതാംബരനും കൂട്ട് പ്രതികളും പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടി.

നേരത്തെ ഇവിടെ നടന്ന ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ വിഷയം സംസാരിച്ചിരുന്നു. തന്റെ കൈയൊടിച്ചവരോട് പ്രതികാരം ചെയ്യാന്‍ കൂടെ നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് മുന്നറിയിപ്പും നല്‍കി. തീരുമാനമെടുത്ത ശേഷം കേസിലെ രണ്ടാം പ്രതി സജി. സി. ജോര്‍ജ് താല്‍ക്കാലികമായി തങ്ങാറുള്ള പാര്‍ട്ടി ഓഫീസിന് തൊട്ടടുത്തുള്ള മുറിയിലെത്തി ആയുധങ്ങളെടുത്തു. ഇതിന് പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണയുമുണ്ടായിരുന്നെന്നാണ് അനുമാനം. നേരത്തെ ഫോണില്‍ പറഞ്ഞതനുസരിച്ച് അനില്‍കുമാറും സുരേഷും സ്ഥലത്തെത്തി. സന്ധ്യക്ക് എല്ലാവരും കൂടി കൃപേഷും ശരത്തും വരുന്ന വഴിയിലെ കാട്ടില്‍ പതുങ്ങിയിരുന്ന് കൊലചെയ്യുകയായിരുന്നു. കൃപേഷും ശരത്തും എവിടെയുണ്ടെന്നറിയാന്‍ പീതാംബരന്‍ ബൈക്കെടുത്ത് റോഡിലുടെ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ട് തൊട്ടടുത്തുള്ള ശാസ്താ ഗംഗാധരന്റെ വീട്ടില്‍ ബൈക്ക് വച്ചു. തിരിച്ച് വന്ന് മറ്റ് പ്രതികള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.

ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ 7 പേര്‍ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ താമസിച്ചതിനടുത്തുള്ള പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ 5 ദിവസവും ഒളിവില്‍ കഴിഞ്ഞിരുന്നതായി വിവരമുണ്ട്. പാര്‍ട്ടി ഓഫീസിയതുകൊണ്ട് പോലീസും വരില്ല. സദാ സമയവും തുറന്നിടുന്ന പാര്‍ട്ടി ഓഫിസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാള്‍ക്ക് ഭക്ഷണം നല്‍കിയതു സമീപത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണെന്നു നാട്ടുകാര്‍ പറയുന്നു. ഇന്നലെ മുതല്‍ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഒടുവില്‍ ഇയാള്‍ മറ്റൊരു താവളത്തിലേക്കു മാറിയതായാണു സൂചന.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends