Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഷൂക്കൂര്‍ വധക്കേസ്; പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല: എം സ്വരാജ്

25 FEBRUARY 2019 08:41 AM IST
മലയാളി വാര്‍ത്ത


അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ രോമത്തിൽ പോലും സിബിഐയ്ക്ക് തൊടാൻ സാധിക്കില്ലെന്ന് എം സ്വരാജ് എംഎൽ എ. കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമോ എന്ന പേരിലെ ഒരു പ്രമുഖ ചാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ ലക്ഷ്യത്തേടെയാണ് കേരളാ പൊലീസ് ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ത്തത്. അതും 118 ആക്ട് പ്രകാരം പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഷുക്കൂര്‍ വധകേസിലെ പ്രതികള്‍. സിപിഎം വിരോധം ഉള്ളത് കൊണ്ട് മാത്രമാണ് പി ജയരാജനെ പ്രതിചേര്‍ത്തതെന്നും അദ്ദേഹം പറയുന്നു.

കേസിൽ കൊടുത്ത കുറ്റപത്രം പോലീസ് മടക്കി നൽകിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സിബിഐ എത്രവേട്ട നടത്തിയാലും രണ്ട് നേതാക്കളും നിരപരാധികളാണെന്ന് എനിക്ക് പൂര്‍ണ്ണബോധമുണ്ട്. ഷൂക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍‌ത്തവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്നും എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു

അടുത്ത കാലത്ത് കേരളത്തിൽ സിബിഐ അന്വേഷണത്തിൽ ഒരു കേസുപോലും തെളിയിക്കപ്പെട്ടിട്ടില്ല. കേരള പോലീസ് കണ്ടെത്തിയ കാര്യങ്ങൾ അംഗീകരിക്കുയോ, അല്ലെങ്കിൽ രാഷ്ട്രീയ വിരോധം തീർക്കാൻ നടപടികൾ സ്വീകരിച്ച് കോടതിയിൽ പരാജയപ്പെടുയോ ആണ് ഉണ്ടായിട്ടുള്ളു . സിബിഐ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുക മാത്രമാണ് ചെയ്യാറുള്ളു എന്നും എം സ്വരാജ് ആരോപിക്കുന്നു.

അതേസമയം , കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം   വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ് പറയുന്നതെന്ന് എം എന്‍ കാരശ്ശേരി ചോദിച്ചു . സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട്. സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അരിയില്‍ ഷൂക്കൂര്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പി ജയരാജന്‍ പങ്കാളിയായിരുന്നെന്ന് വാര്‍ത്തകളില്‍ നിന്നറിയാന്‍ കഴിയുന്നെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ചേകന്നൂര്‍ മൌലവി കൊലക്കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. പന്ത്രണ്ട് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ മുപ്പത്തിയാറ് സാക്ഷികളില്‍ മുപ്പത്തി നാല് പേരും കൂറുമാറിയത് കൊണ്ടാണ് കേസ് വിധിയാകാതെ പോയത്.

അഭയാ കേസില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ അന്വേഷണത്തെ തുടര്‍ന്നാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ഈ രണ്ട് കേസുകളിലും സിബിഐ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന അഭിമന്യു കൊലക്കേസിലെ ഏഴ് പ്രതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും എം എന്‍ കാരശ്ശേരി ആരോപിച്ചു.

പൊലീസിന്‍റെ ജാഗ്രത കുറവാണ് കാസര്‍കോട് ഇരട്ടക്കൊല നടന്നത് അദ്ദേഹം കുറ്റപ്പെടുത്തി . ഇരയുടെ ആളുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആ ആവശ്യത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. സിബിഐ മോശമാണോ അല്ലേയോ എന്ന് സിബിഐ തീരുമാനിക്കേണ്ടെന്നും കൊലപാതകത്തില്‍ സിബിഐ അന്വേഷണം തുമ്പില്ലാതെ പോയാല്‍ സിപിഎമ്മിനെന്താണെന്നും അരിയില്‍ ഷുക്കൂറിന്‍റെ കേസ് സിബിഐക്ക് വിടാതിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കൊള്ളരുതായ്മയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് എം എൽ എ യുടെ പ്രതികരണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends