Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എസ്എന്‍ഡിപിയെ ഒപ്പം കൂട്ടി എന്‍എസ്എസിനെ സിപിഎം തള്ളിപറഞ്ഞതോടെ നിലപാട് കടുപ്പിച്ച് സുകുമാരന്‍നായര്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതു സര്‍ക്കാരിനെ തറപറ്റിക്കാന്‍ എന്‍എസ്എസ് നീക്കം

25 FEBRUARY 2019 09:30 AM IST
മലയാളി വാര്‍ത്ത

ഫെബ്രുവരി മാസത്തിലെ അവസാന ഞായറാഴ്ചയായ 24 ന് സംസ്ഥാനത്ത് യോഗം ചേര്‍ന്ന വിവിധ എന്‍ എസ് എസ് കരയോഗങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തുന്നതിനായി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നായര്‍ സമുദായംഗങ്ങള്‍ ഒറ്റക്കെട്ടായി പിണറായി സര്‍ക്കാരിനെതിരെ അണി നിരക്കുന്നതിന് തീരുമാനമെടുത്തു.

എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക് വോട്ടു ചെയ്യണം എന്ന് അവര്‍ തീരുമാനിച്ചിട്ടില്ല. അക്കാര്യം അംഗങ്ങള്‍ക്ക് അറിയാം എന്നാണ് യോഗങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. വോട്ട് ബിജെപിയുടെ കീശയിലാകുമോ അതോ കോണ്‍ഗ്രസിന്റെ കീശയിലാകുമോ എന്ന് കണ്ടറിയണം. കോണ്‍ഗ്രസിന്റെ കീശയിലാകാനാണ് കൂടുതല്‍ സാധ്യത. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

എന്‍ എസ് എസിനെതിരെ കോടിയേരി ശക്തമായി നീങ്ങുമ്പോള്‍ പിണറായിയാണ് പ്രതിസന്ധിയിലായത്. കോടിയേരി മാത്രം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ പിണറായി വിജയനെ തകര്‍ക്കുക എന്ന ലക്ഷ്യം തന്നെയാണുള്ളത് .

ശബരിമല വിഷയത്തില്‍ എന്‍ എസ് എസിന് ഒരേ നിലപാടാണ് ഉള്ളതെന്നും അവര്‍ക്ക് വിമര്‍ശനം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും കോടിയേരി നേരത്തെ പറഞ്ഞു. എന്നാല്‍ ആര്‍ എസ് എസിനൊപ്പം ചേരരുത്. പിന്നീട് തര്‍ക്കം നാള്‍ക്കുനാള്‍ ചെല്ലും തോറും മുറുകുന്നതാണ് കണ്ടത്. അയഞ്ഞും മുറുകിയുമാണ് തര്‍ക്കങ്ങള്‍ പുരോഗമിച്ചത്. ആദ്യം കടുത്ത നിലപാട് എടുത്ത കോടിയേരി പിന്നീട് എന്‍ എസ് എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞു. അപ്പോള്‍ സുകുമാരന്‍ നായര്‍ ക്ഷോഭിച്ചു. അതിന് കോടിയേരി മറുപടി കൊടുത്തു. വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

എന്‍ എസ് എസിന് ഇതു വരെയും പിണറായി പരസ്യമായി മറുപടി നല്‍കിയിട്ടില്ല. അതിന് വ്യക്തമായ കാരണം ഉണ്ട്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്‍ എസ് എസിനെ പോലൊരു സമുദായ സംഘടനയെ പിണക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പിണറായിക്ക് അറിയാം. അത്തരത്തില്‍ പിണക്കമുണ്ടായാല്‍ അത് ശരിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്‍ എസ് എസിന് മറുപടി നല്‍കാന്‍ സി പി എമ്മോ പിണറായിയോ കോടിയേരിയെ നിയോഗിച്ചിട്ടില്ല. എന്നിട്ടും കോടിയേരി സുകുമാരന്‍ നായര്‍ക്കെതിരെ സംസാരിക്കുന്നു. അതിലാണ് വ്യക്തമായ രാഷ്ട്രീയമുള്ളത്.

കോടിയേരിയുടെ ലക്ഷ്യം കേരളത്തിന്റെ മുഖ്യമന്ത്രിയാവുക എന്നതാണ്. അതിന് പിണറായി രാജിവയ്ക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ടേം അവസാനിക്കണം. കോടിയേരിയും പിണറായിയും തമ്മില്‍ തീരെ സ്വരചേര്‍ച്ചയില്ല. രണ്ടു പേരും ഒരേ ലക്ഷ്യത്തോടെ നീങ്ങുന്നു. രണ്ടു പേരുടെയും ലക്ഷ്യം അധികാരമാണ്. മുന്നാക്ക സമുദായക്കാരനായ കോടിയേരി സുകുമാരന്‍ നായര്‍ക്കെതിരെ മറുപടി പറഞ്ഞാല്‍ അത് തെറ്റിദ്ധരിക്കപ്പെട്ടില്ലെന്ന് സിപിഎം കരുതുന്നു. എന്നാല്‍ പിണറായിയെ ബുദ്ധിമുട്ടിക്കുകയാണ് കോടിയേരിയുടെ ലക്ഷ്യം. എന്‍ എസ് എസിനെ എതിരാക്കിയാല്‍ അത് സര്‍ക്കാരിനെ വെള്ളത്തിലാക്കുമെന്ന് കോടിയേരി കരുതുന്നു. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരള സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കക്കാരുടെ സര്‍ക്കാരായി മാറിയിരിക്കുകയാണ്. നായര്‍, ബ്രാഹ്മണ സമുദായംഗങ്ങള്‍ സര്‍ക്കാരുമായി എതിര്‍പ്പിലാണ്. െ്രെകസ്തവര്‍ക്കിടയില്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിന് എതിരായി കഴിഞ്ഞു. ഇത്തരത്തില്‍ മുന്നാക്ക സമുദായംഗങ്ങള്‍ എതിരായാല്‍ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ സാധിക്കില്ല. മുന്നാക്കക്കാര്‍ എതിരാകാതിരിക്കാന്‍ മുഖ്യമന്ത്രി സ്വയം പ്രയത്‌നിക്കുണ്ട്. എന്നാല്‍ അദ്ദേഹത്തെ അപ്രസക്തനാക്കി കൊണ്ടാണ് മൂന്നാക്കക്കാര്‍ സര്‍ക്കാരിന് കൂടുതല്‍ എതിരായി മാറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് ഇതാണ് സംഭവിച്ചത്. ഇക്കാര്യം കോടിയേരിക്കറിയാം. മുന്നാക്കക്കാരെ എതിരാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. അതോടെ പിണറായിയുടെ കാലം കഴിയും.

എന്നാല്‍ പിണറായിക്ക് ഇതിനെയെല്ലാം അതി ജീവിക്കാമായിരുന്നു. പക്ഷേ പാര്‍ട്ടി അതിന് അദ്ദേഹത്തെ അനുവദിക്കുന്നില്ല. കൊള്ളയും കൊലയും നടത്തി ജനങ്ങളെ തങ്ങളില്‍ നിന്ന് എതിരാക്കാനാണ് സി പി എം ശ്രമിക്കുന്നത്.

കരയോഗങ്ങളാണ് നായര്‍ സമുദായക്കാരുടെ വോട്ടുകള്‍ നിര്‍ണയിക്കുന്നത്. െ്രെകസ്തവ, മുസ്ലീം സമുദായങ്ങളുടെ സര്‍ക്കാര്‍ എന്നാണ് ഉമ്മന്‍ ചാണ്ടി അറിയപ്പെട്ടത്. അങ്ങനെയാണ് എന്‍ എസ് എസ് അദ്ദേഹത്തെ താഴെയിറക്കിയത്. അതേ അനുഭവമാണ് പിണറായിക്കും വന്നു ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ ഇടത് സര്‍ക്കാരിന് വന്നു ചേര്‍ന്നിരിക്കുന്നത് വന്‍ അപകടമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends