Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മാടമ്പിത്തരം കയ്യിലുള്ളവരോട്... കോടിയേരിക്ക് മറുപടിയാണോ ഇത്? മാടമ്പിത്തരം കയ്യിലുള്ളവരോട് അല്‍പ്പം മുഷ്ടി ചുരുട്ടാതെ കാര്യങ്ങള്‍ നടക്കില്ല

25 FEBRUARY 2019 11:52 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെതിരെ കഴിഞ്ഞദിവസം ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു. മാടമ്പിത്തരം കാണിക്കരുതെന്നാണ് കോടിയേരി പറഞ്ഞത്. അതിന് മറുപടിയെന്ന് തോന്നിപ്പിക്കും പോലയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

മാടമ്പിത്തരം കയ്യിലുള്ളവരോട് അല്‍പ്പം മുഷ്ടി ചുരുട്ടിയാലേ കാര്യങ്ങള്‍ നടക്കൂവെന്നാണ് ജനങ്ങളോട് സുരേഷ് ഗോപി പറഞ്ഞത്. നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ് ഫോമില്‍ നിര്‍മിച്ച ശൗചാലയസമുച്ചയം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ ഉദ്യോഗസ്ഥരെ കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ് ഉദ്ഘാടനശേഷം എം.പി. സംസാരിച്ചത്. വെള്ളമില്ലെന്നോ, മറ്റ് അസൗകര്യങ്ങളോ പറഞ്ഞ് ഒരുനിമിഷംപോലും ശൗചാലയം അടച്ചിട്ടാല്‍ നിങ്ങള്‍ ഒത്തുചേരണം. പിന്നെ ഒരു ട്രെയിന്‍പോലും അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ അനുവദിക്കരുതെന്നും അല്പം മുഷ്ടിചുരുട്ടാതെ നിങ്ങളുടെ കാര്യങ്ങള്‍ നടക്കില്ലെന്നും എം.പി. ജനങ്ങളോട് പറഞ്ഞു.

രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ വാഷ്‌ബേസിനില്‍ വെള്ളമെത്തുന്നില്ലെന്ന കാര്യം പലരും നേരത്തേതന്നെ എം.പി.യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൂടാതെ ഉദ്ഘാടനത്തിനായി ശിലാഫലകം സ്ഥാപിക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതില്‍ എം.പി.ക്ക് അമര്‍ഷമുണ്ടായിരുന്നു. ഇതിന് പകരമായി ഫഌ്‌സാണ് ശൗചാലയത്തില്‍ ഒട്ടിച്ചുവച്ചിരുന്നത്. ഇന്റര്‍സിറ്റി എക്‌സ്;പ്രസിന് സ്‌റ്റോപ്പ് പ്രഖ്യാപിച്ചിട്ടും നിര്‍ത്താത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും നമുക്ക് നിര്‍ത്തിക്കാനുള്ള ഉത്തരവ് വാങ്ങിത്തരാനെ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ശൗചാലയം പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കാണെന്നും എം.പി. ഓര്‍മിപ്പിച്ചു.

അതേസമയം എന്‍എസ്എസുമായി ശത്രുതാ മനോഭാവമില്ലാത്തതിനാലാണ് ചര്‍ച്ചക്ക് തയാറായതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായറുടെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. ചര്‍ച്ചക്ക് തയാറാണെന്ന് പറഞ്ഞത് ദൗര്‍ബല്യമായി കരുതരുത്. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കിയത്. സുപ്രീം കോടതി വിധിയോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടും തയാറാകാതിരുന്നാല്‍ ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കോടതി മറ്റൊരുവിധി പ്രസ്താവിച്ചാല്‍ അത് നടപ്പാക്കുന്നത് ഔദാര്യമല്ല എന്നായിരുന്നു എന്‍എസ്എസിന്റെ പ്രസ്താവന. എന്നാല്‍ ഇത് ഭരണഘടന വിരുദ്ധമാണെന്ന് കോടിയേരി പ്രതികരിച്ചു.

വെടിനിര്‍ത്തലിനുള്ള കോടിയേരിയുടെ നിര്‍ദ്ദേശം തള്ളിയാണ് എന്‍എസ്എസ് നേതൃത്വം രംഗത്തുവന്നത്. വിശ്വാസ വിഷയത്തില്‍ ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്ര തുടങ്ങിയത് മുതല്‍ എന്‍എസ്എസിനോടുള്ള എതിര്‍പ്പ് മയപ്പെടുത്തിയായിരുന്നു നേതാക്കളുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്താന്‍ പോലും മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്ന് തുറന്നടിക്കുകയാണെന്ന് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ശബരില യുവതീപ്രവേശത്തില്‍ പലതവണ സംസാരിച്ചപ്പോഴും അനുകൂല സമീപനമായിരുന്നില്ല. അതുകൊണ്ട് കോടതിവിധി എന്തായാലും സര്‍ക്കാരിന് എതിരായ നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends