Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കണ്ണാശുപത്രിയ്ക്ക് കണ്ണായി സ്‌പെഷ്യാലിറ്റി ബ്ലോക്ക്... ആര്‍.ഐ.ഒ. ദക്ഷിണേന്ത്യയിലെ മികച്ച കണ്ണാശുപത്രിയായി മാറുന്നു, മുഖ്യമന്ത്രി ബുധനാഴ്ച പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നു

25 FEBRUARY 2019 12:18 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (ആര്‍.ഐ.ഒ.) പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27ാം തിയതി ബുധനാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയായിരിക്കും.

കേരളത്തിലെ നേത്രചികിത്സാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് ഈ സ്‌പെഷ്യാലിറ്റി ബ്ലോക്കെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2010 സെപ്റ്റംബറില്‍ ശിലാസ്ഥാപനം നടത്തിയെങ്കിലും 2016 ഫെബ്രുവരിയില്‍ കെട്ടിടത്തിന്റെ ചട്ടക്കൂട് മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നശേഷമാണ് നിരവധി മീറ്റിംഗുകളും ഇടപെടലുകളും നടത്തി ഇലട്രിക്കല്‍, സ്വീവേജ്, വാട്ടര്‍ സപ്ലൈ, വൈദ്യുതി, ആധുനിക മെഷീനുകള്‍, തസ്തികകള്‍ എന്നിവയെല്ലാം സജ്ജമാക്കിയത്. അധ്യാപകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ 92 പുതിയ തസ്തികകളാണ് ഈ ബ്ലോക്കിന് വേണ്ടി സൃഷ്ടിച്ചത്. സ്ഥലപരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും മികച്ച സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭിക്കാനും ഈ ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


മലയാളികളുടെ കണ്ണായ കണ്ണാശുപത്രി: അല്‍പം ചരിത്രം

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നേത്രരോഗ ചികിത്സാകേന്ദ്രമാണ് തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രി. ഒരു നൂറ്റാണ്ടിലേറെ കാലമായി മലയാളികളുടെ നേത്ര സംരക്ഷണത്തിന് തുണയായി നില്‍ക്കുന്ന ആശുപത്രികൂടിയാണിത്. പ്രതിദിനം എണ്ണൂറോളം പേരാണ് ഈ കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. അതായത് പ്രതിവര്‍ഷം 2 ലക്ഷത്തിലധികം പേര്‍ക്ക് ഈ കണ്ണാശുപത്രി താങ്ങും തണലുമാകുന്നു.

1905ല്‍ സ്ഥാപിതമായ കണ്ണാശുപത്രി 1951ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതോടെ കോളേജിന്റെ ഒഫ്ത്താല്‍മോളജി വിഭാഗമായി മാറി. 1995ല്‍ കണ്ണാശുപത്രി, റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി അഥവാ ആര്‍.ഐ.ഒ. ആയി ഉയര്‍ത്തപ്പെട്ടു. അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ എല്ലാമുണ്ടെങ്കിലും സ്ഥലസൗകര്യങ്ങള്‍ വര്‍ധിക്കാത്തത് ഒരു വലിയ പ്രശ്‌നമായി. ഇതിനൊരു പരിഹാരമായാണ് പുതിയ ബഹുനില മന്ദിരം തുടങ്ങാന്‍ തീരുമാനമായത്.


ഏഴുനിലകളിലെ സൗകര്യങ്ങള്‍

സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ 7 നിലകളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്. ഇഹെല്‍ത്ത്, റഫറല്‍ ഒ.പി., പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, ആധുനിക തീയറ്റര്‍ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയര്‍ വാര്‍ഡ് എന്നിവയാണ് പ്രവര്‍ത്തന സജ്ജമാക്കി വരുന്നത്. ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നായി മാറും.

1. താഴത്തെ നില

സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഒ.പി. രജിസ്‌ട്രേഷന്‍, ഫാര്‍മസി എന്നിവയാണ് ഉണ്ടാകുന്നത്.

2. ഒന്നാംനില

ഒന്നാം നിലയില്‍ റഫറല്‍ ഒ.പി. വിഭാഗം അതിനോടനുബന്ധിച്ച കാഴ്ച പരിശോധന മുറികള്‍, ഒരു മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയാണ് ഉള്ളത്. പ്രതിദിനം ഏകദേശം 600 പേരാണ് റഫറല്‍ ആയി കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. റഫറല്‍ ഇല്ലാതെ നേരിട്ട് ചികിത്സയ്ക്കായി ഇരുന്നൂറോളം രോഗികളും എത്തുന്നുണ്ട്. റഫറല്‍ ഇല്ലാത്ത രോഗികള്‍ക്ക് പഴയ കെട്ടിടത്തിലാണ് സൗകര്യമൊരുക്കുന്നത്. ഇതിനോടനുബന്ധിച്ച് ഇഹെല്‍ത്ത് സംവിധാനങ്ങള്‍ ഒരുക്കി വരുന്നു. മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ കണ്ണ് സംബന്ധിച്ചുള്ള ചെറിയ ചികിത്സക നടപടികളാണ് നടത്തുന്നത്.


3. രണ്ടാമത്തെ നില

രണ്ടാമത്തെ നിലയില്‍ ഗ്ലോക്കോമ, കോര്‍ണിയ, പീഡിയാട്രിക് ഒഫ്താല്‍മോളജി സ്‌ക്വിന്റ് (കോങ്കണ്ണ്) എന്നീ സ്‌പെഷ്യലിറ്റി ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഗ്ലോക്കോമ ശരിയായ രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് അന്ധതയിലേക്ക് നയിക്കും. അതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി ഗ്ലോക്കോമ ക്ലിനിക് കൂടുതല്‍ വിപുലീകരിക്കുന്നത്. നേത്രപടല സംബന്ധമായ കോര്‍ണിയ അസുഖങ്ങളുടെ പരിചരണത്തിനും വിദഗ്ധ ചികിത്സയ്ക്കുമായി കോര്‍ണിയ ക്ലിനിക്ക് രൂപീകരിച്ചിരിക്കുന്നത്. നൂതനമായ ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കുട്ടികളില്‍ കാണുന്ന കാഴ്ച സംബന്ധമായ അസുഖങ്ങളുടേയും കുട്ടികളിലേയും മുതിര്‍ന്നവരിലേയും കോങ്കണ്ണ് സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാനുമായാണ് സ്‌ക്വിന്റ് ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്.




4. മൂന്നാമത്തെ നില

മൂന്നാമത്തെ നിലയില്‍ ബയോകെമിസ്ട്രി ലാബ്, മൈക്രോബയോളജി ലാബ്, പത്തോളജി ലാബ് എന്നിവയാണുള്ളത്. കണ്ണിനെ ബാധിക്കുന്ന വിവിധ അസുഖങ്ങള്‍ ഉണ്ടാക്കുന്ന അണുക്കളുടെ വിദഗ്ധ പരിശോധനകളാണ് മൈക്രോബയോളജി ലാബില്‍ സജ്ജീകരിച്ചിട്ടുള്ളത്. കണ്ണിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അസാധാരണ വളര്‍ച്ചയുടെ കാരണം കണ്ടുപിടിക്കുന്നതിനാണ് പത്തോളജി ലാബ് പരിശോധന നടത്തുന്നത്. തുടര്‍ ചികിത്സക്കും ശസ്ത്രക്രിയകള്‍ക്കും ബയോകെമിസ്ട്രി ലാബിലെ പരിശോധനകള്‍ സഹായിക്കുന്നു.


5. നാലാമത്തെ നില

നാലാമത്തെ നിലയില്‍ ഡേ കെയര്‍ വാര്‍ഡാണ് പ്രവര്‍ത്തിക്കുന്നത്. കീ ഹോള്‍ സര്‍ജറി പോലുള്ള ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചു മണിക്കൂറുകള്‍ മാത്രം വിശ്രമിച്ച ശേഷം അന്നുതന്നെ വീട്ടില്‍ മടങ്ങാവുന്ന രോഗികള്‍ക്കായാണ് ഡേ കെയര്‍ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്.


6. അഞ്ചാമത്തെ നില

അഞ്ചാമത്തെ നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സാണുള്ളത്. അത്യാധുനിക സംവിധാനങ്ങളുള്ള ഈ തീയറ്റര്‍ കോപ്ലക്‌സില്‍ 4 ഓപ്പറേഷന്‍ മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹെപ്പാഫില്‍ട്ടര്‍ മുതലായ ആധുനിക സംവിധാനങ്ങള്‍, അനസ്‌തേഷ്യ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരുവര്‍ഷം ഏകദേശം 7,500 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. അതിനാല്‍തന്നെ ഈ ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.


7. സെല്ലാര്‍ നില

തറനിരപ്പിന് താഴെയുള്ള സ്ഥലം പ്രധാനമായും ഇഹെല്‍ത്ത്, ക്യാന്റീന്‍, ഇലട്രിക്കല്‍ റൂം, എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.


പഴയ കെട്ടിടത്തിലും കൂടുതല്‍ സൗകര്യങ്ങള്‍

വളരെയധികം പഴക്കമുള്ള കണ്ണാശുപത്രിയില്‍ സ്ഥലപരിമിതി ഏറെ പ്രശ്‌നമായിരുന്നു. പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് വരുന്നതോടെ ഇതിന് പരിഹാരമാകുന്നു. മൂന്നു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന മുറികളില്‍ റെറ്റിന, ലോ വിഷന്‍, കോണ്ടാക്ട് ലെന്‍സ് എന്നീ ക്ലിനിക്കുകള്‍, കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ പുനര്‍ജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends