Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരുവര്‍ഷം നടത്താവുന്ന വിദേശയാത്രകള്‍ പരമാവധി നാലെണ്ണമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

25 FEBRUARY 2019 12:32 PM IST
മലയാളി വാര്‍ത്ത

ഉദ്യോഗസ്ഥര്‍ക്ക് ഒരുവര്‍ഷം സര്‍ക്കാര്‍ ചെലവില്‍ നടത്താവുന്ന വിദേശയാത്രകള്‍ പരമാവധി നാലെണ്ണമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. യാത്രാസമയം കൂടാതെ ആകെ 20 ദിവസത്തില്‍ കൂടുതല്‍ വിദേശവാസം പാടില്ല. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ റിപ്പോര്‍ട്ട് നല്‍കണം.

ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഉദ്യോഗസഥരുടെ വിദേശ യാത്രകള്‍ക്കടക്കം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവിലെ 13 ഉത്തരവുകളില്‍ മാറ്റംവരുത്തിയാണ് പുതിയ നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തിനുള്ളിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിമാനയാത്രക്ക് അനുമതി ഉണ്ടാകും.
പ്രധാന നിര്‍ദേശങ്ങള്‍:

അനിവാര്യഘട്ടത്തില്‍ മാത്രമാണ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിദേശയാത്രക്ക് നിര്‍ദേശിക്കേണ്ടത്. വിദേശത്ത് തതുല്യ പദവിയിലുള്ളവരുമായിവേണം കൂടിക്കാഴ്ച നടത്താന്‍. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നിലവാരത്തെയും മാന്യതയെയും മറ്റും ബാധിക്കുന്ന നിലയില്‍ താഴ്ന്നതലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച പാടില്ല.

സെക്രട്ടേറിയറ്റ്, വകുപ്പുകള്‍, പൊതുമേഖലഗ്രാന്റ് ഇന്‍ എയിഡ്‌സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ഓഫിസര്‍മാര്‍ വിദേശ യാത്രാനുമതിക്ക് വകുപ്പ് സെക്രട്ടറി വഴി മന്ത്രിക്ക് നിര്‍ദേശം സമര്‍പ്പിക്കണം. വകുപ്പ് മന്ത്രി, ധനകാര്യ സെക്രട്ടറി, ചീഫ് സെക്രട്ടറി, ധനമന്ത്രി, മുഖ്യമന്ത്രി എന്ന റൂട്ടിലാണ് ഇവ നീങ്ങേണ്ടത്. യാത്രയുടെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര വിദേശയാത്ര നടത്തി, ഒരുവര്‍ഷത്തിനിടെ നടത്തിയ വിദേശയാത്രയുടെ ടൂര്‍ റിപ്പോര്‍ട്ട് തുടങ്ങിയവ പരിശോധിച്ചാകും അനുമതി. യാത്രക്ക് നാലാഴ്ച മുമ്പ് നിര്‍ദേശം സമര്‍പ്പിക്കണം. ഔദ്യോഗികയാത്ര കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥര്‍ വിശദ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണം. യാത്രക്കിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളും ഉദ്യോഗസ്ഥരും അടക്കം നടത്തിയ ആശയവിനിമയങ്ങള്‍, യാത്ര ലക്ഷ്യത്തിനായി നടത്തിയ ശ്രമങ്ങള്‍ എന്നിവ വിശദീകരിക്കണം. സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറി വഴി മന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

സര്‍ക്കാറിനോ അനുബന്ധന സ്ഥാപനങ്ങള്‍ക്കോ സാമ്പത്തിക ബാധ്യതയില്ലാത്ത വിദേശയാത്ര നിര്‍ദേശങ്ങള്‍ ധനവകുപ്പിലേക്ക് വിടേണ്ടതില്ല. ഭരണവകുപ്പ് സെക്രട്ടറി വഴി ഫയല്‍ ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും അനുമതിക്കായി നല്‍കണം. സംസ്ഥാനത്തിനോ സര്‍വകലാശാലക്കോ സാമ്പത്തിക ബാധ്യതയില്ലെങ്കില്‍ കോളജ്, സര്‍വകലാശാല ഫാക്കല്‍റ്റികള്‍ വിദേശ കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പോകുന്നതിന് സര്‍ക്കാര്‍ അനുമതിവേണ്ട. വൈസ് ചാന്‍സലര്‍, കോളജ്‌സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് അനുമതിനല്‍കാം. ആവശ്യമായ അനുമതി കേന്ദ്രത്തില്‍നിന്ന് വാങ്ങണം. ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിയെയും അറിയിക്കണം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends