Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രഖ്യാപിച്ചു

25 FEBRUARY 2019 08:23 PM IST
മലയാളി വാര്‍ത്ത

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ മുസ്‌ലിം പണ്ഡിതർ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ ആണ് ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ പ്രഖ്യാപിച്ചത്. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷി നിര്‍ത്തി ദല്‍ഹി രാം ലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സില്‍ വെച്ചാണ് രാജ്യത്തെ പ്രാധാന മുസ്ലിം പണ്ഡിതര്‍ ഐക്യകണ്ഠേന പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സുന്നി മുസ്ലിങ്ങള്‍ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കടന്ന് വരണമെന്ന് കാന്തപുരം സമാധാന സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.

വിശ്വാസപരമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം തന്നെ ഇസ്ലാമിലെ കര്‍മ്മശാസ്ത്രപരമായ വൈവിധ്യങ്ങള്‍ ഇത്തരം ഒരു ഐക്യത്തിന് തടസ്സമാകരുത്. ഇന്ത്യയിലെ സുന്നി മുസ്ലിങ്ങള്‍ വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരാണെന്നും അവര്‍ വിശ്വാസപരമായി സമാന ധാരയിലുള്ളവരാണെന്നും കാന്തപുരം വ്യക്തമാക്കി. സമുദായത്തിലെ പിന്നാക്ക ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരേന്ത്യയിലെ പ്രമുഖ സൂഫി പണ്ഡിതന്‍ ഹസറത്ത് മന്നാന്‍ ഖാന്‍ രസ്വി ബറേലിയേയും കാന്തപുരം അബുക്കര്‍ മുസ്ലിയാരെയും പണ്ഡിതര്‍ ഷാള്‍ അണിച്ച് ആദരിച്ചു. ഡോ. അമീന്‍ മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന്‍ ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈന്‍ മിസ്ബാഹി ദല്‍ഹി, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഫ്തി മുകറം അഹ്മദ് യുപി, ഹസ്റത്ത് മന്നാന്‍ റാസ ബറേല്‍വി, ഹസ്റത്ത് ബാബര്‍ മിയ അജ്മീരി, ജാവേഗ് നഖ്ശബന്ധി ദല്‍ഹി, ശിഹാബുദ്ദീന്‍ റസ്‌വി ബറേല്‍വി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയ രാജ്യത്തെ പ്രമുഖ മുസ്ലിം പണ്ഡിതരും സാമൂഹിക, സാം,സ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്നും വിളിക്കാറുണ്ട്. കോഴിക്കോട് ജില്ലയിലെ കാന്തപുരത്താണ് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി. മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം), കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി വരുന്നു.

ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്‌, മുസ്ലിം വേൾഡ് ലീഗ്[അവലംബം ആവശ്യമാണ് തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. ലോകത്തെ പ്രധാന മുസ്ലിം നേതാക്കളെല്ലാം അംഗമായ ഇതേ സംഘടനയുടെ പ്രതിനിധി മെമ്പറുമാണ് കാന്തപുരം. സഊദി അറേബ്യ ,യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് വ്യക്തിബന്ധമുണ്ട്. സഊദി ഭരണകൂടം നിതഖാത് നിയമം നടപ്പിലാക്കിയപ്പോൾ കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു.

ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്. 2010 മുതൽ 2015 വരെ പുറത്തിറക്കിയ ഈ പട്ടികയിൽ അഞ്ചുവർഷവും കാന്തപുരം ഇടം നേടിയിട്ടുണ്ട്. മുസ്‌ലിം സമുദായ വികാസത്തിന് നൽകിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക പുറത്തിറക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (17 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (34 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (37 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends