Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച നാളെ തുടങ്ങാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പി.ജെ ജോസഫ്, കേരളാ കോണ്‍ഗ്രസിന് രണ്ട് ലോക്‌സഭാ സീറ്റ് വേണമെന്നും ലോക്‌സഭയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടെന്നും ജോസഫ്

25 FEBRUARY 2019 01:46 PM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച നാളെ തുടങ്ങാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് രണ്ട് ലോക്‌സഭാ സീറ്റ് വേണമെന്നും ലോക്‌സഭയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കിയോ, പഴയ മുകുന്ദപുരം മണ്ഡലമായ ചാലക്കുടിയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആവശ്യം രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പിന്നോട്ടില്ല, ഉറച്ച് നില്‍ക്കും. ഇക്കാര്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോസഫിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എത്തി. സീറ്റ് ചോദിക്കാന്‍ കേരളാ കോണ്‍ഗ്രസിന് അവകാശമുണ്ടെന്നും നാളെ ഉച്ചയ്ക്ക് അവരുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

ഇതോടെ സീറ്റ് വിഭജനം യു.ഡി.എഫില്‍ കടുക്കുമെന്ന് ഉറപ്പായി. കേരളാ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട ഒരു സീറ്റ് നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനാണെന്ന് ഉമ്മന്‍ചാണ്ടിയും അറിയിച്ചിട്ടുണ്ട്. അതിനിടെ ചെന്നിത്തല ചെറിയ രീതിയില്‍ അനുനയനീക്കം നടത്തിയത് കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മാണിയില്‍ നിന്നും ജോസഫിനെ അടര്‍ത്തി എല്‍.ഡി.എഫിലെത്തിക്കാന്‍ സി.പി.എം നേരത്തേ ശ്രമം തുടങ്ങിയിരുന്നു. മാണിയെ ഉപേക്ഷിച്ച് വന്നാല്‍ ജോസഫിനെ സ്വീകരിക്കാമെന്ന് ആര്‍. ബാലകൃഷ്ണപിള്ളയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജോസഫ് യു.ഡി.എഫ് വിടില്ലെന്നാണ് അറിയുന്നത്.

1991 മുതല്‍ ഇടത് മുന്നണിക്കൊപ്പം നിന്ന പി.ജെ. ജോസഫ് 2011ലാണ് മുന്നണി വിട്ടത്. കേരളാ കോണ്‍ഗ്രസ് മാണിയില്‍ ലയിച്ചാണ് ജോസഫ് യു.ഡി.എഫിലെത്തിയത്. ഒപ്പം പി.സി ജോര്‍ജ്ജും ഉണ്ടായിരുന്നു. എന്നാല്‍ ജോര്‍ജ്ജ് , ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങും മുമ്പ് യു.ഡി.എഫ് വിട്ടു. ലോക്‌സഭാ സീറ്റ് വേണമെന്ന ആവശ്യവുമായി ജോസഫ് ഇടഞ്ഞ് നില്‍ക്കുന്ന സമയം മുതലെടുത്ത് അദ്ദേഹത്തെ വീണ്ടും പഴയ ലാവണത്തില്‍ കൊണ്ടുവരാനാണ് സി.പി.എം നോക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ എങ്ങനെ നേരിടും എന്നതാണ് പ്രധാനം. സീറ്റ് വിഭജനം പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനാണ് നീക്കം നടത്തുന്നത്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നം അവര്‍ കൂട്ടായി പരിഹരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതും അതുകൊണ്ടാണ്.

ജോസഫിന്റെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ ഇനി ലോക്‌സഭാ സീറ്റ് കൂടി നല്‍കാനുള്ള സാധ്യതയില്ല. അത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. യുവനേതാക്കളടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇപ്പോഴേ പല ജില്ലകളിലും യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞു. അതിന് പിന്നാലെ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. ശബരിമലയും പെരിയ കൊലപാതകവും അടക്കം അനുകൂലമായ സാഹചര്യം യു.ഡി.എഫിന് വന്നിരിക്കുകയാണ്. അത് മുതലെടുക്കാതെ തമ്മിലടിച്ചാല്‍ പണി പാളുമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പറയുന്നു.

കോട്ടയം ലോക്‌സഭാ സീറ്റില്‍ ജോസഫിനെ മത്സരിപ്പിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ കോട്ടയം സീറ്റില്‍ ആരെ മത്സരിപ്പിക്കണം എന്നത് സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. അതിനാണ് ഘടകക്ഷികളിലെ പ്രശ്‌നം അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന് മുന്നോടിയായാണ് മുസ്്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കിട്ടി മാണിയുമായും പി.ജെ. ജോസഫുമായും പ്രത്യേകം ചര്‍ച്ച നടത്തിയത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends