ദുബായിൽ ജോലിയ്ക്കുള്ള അഭിമുഖത്തിനെന്ന വ്യാജേന യുവതിയെ ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തി പീഡനം; ഇരുപത്തി മൂന്നുകാരൻ ഈജിപ്ഷ്യൻ സ്വദേശിയെ കുടുക്കി ദുബായ് പോലീസ്

ദുബായിൽ ജോലിയ്ക്കുള്ള അഭിമുഖത്തിനെന്ന വ്യാജേന യുവതിയെ ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. 23 കാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് ദുബായ് പോലീസ് വലയിലാക്കിയത്.
ജോലിക്കായുള്ള അഭിമുഖം എന്ന് സൂചിപ്പിച്ചാണ് ഫിലിപ്പൈൻ സ്വദേശിയായ യുവതിയെ റൂമിലേക്ക് വിളിച്ചുവരുത്തിയത്. യുവതി റൂമിൽ കയറിയതിന് ശേഷം റും പൂട്ടിയ യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കൂടാതെ കാറിൽ വെച്ചും അപമാനിക്കാൻ ശ്രമിച്ചതായി യുവതി പരാതിയിൽ പറയുന്നു.
അതേസമയം തനിക്ക് എതിരെയുള്ള ആരോപണം യുവാവ് കോടതിയിൽ നിഷേധിച്ചു. 27 വയസുള്ള യുവതി തന്റെ വിസ കാലാവധി ഏപ്രില്‍ മാസം അവസാനിക്കുന്നതിനാല്‍ മറ്റൊരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജോലി ചെയ്തിരുന്ന സലൂണില്‍ എത്തിയ യുവാവ് തന്റെ ബന്ധുവിന് ഒരു ബിസിനസ് സ്ഥാപനം ഉണ്ടെന്നും അവിടെ ജോലി വാങ്ങി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മൊബൈല്‍ നമ്പറും യുവാവിന് കൈമാറിയതായി യുവതി പറയുന്നു.
അടുത്ത ദിവസം ജോലി വാഗ്ദാനം ചെയ്ത ബന്ധുവിന് യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് വിളിച്ചു. കാറുമായി എത്തിയ യുവാവിനൊപ്പം അവിടേക്ക് എത്തി. കാറില്‍ തന്നെ അപമാനിക്കാനുള്ള ശ്രമം നടന്നു. പിന്നീട് ഹോട്ടലില്‍ എത്തിയ യുവതിയെ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. റൂമില്‍ എത്തിയ യുവതിയെ രണ്ടു തവണ പീഡിപ്പിച്ചതായും ശേഷം 50 ദിര്‍ഹം തന്റെ പഴ്സിലേക്ക് വെച്ചതായും യുവതി പറയുന്നു.
https://www.facebook.com/Malayalivartha





















