Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ കുടുങ്ങും ; കേരളത്തിലങ്ങളോമിങ്ങോളം പോലീസ് അരിച്ചുപെറുക്കിയിട്ടും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാതെ പൊലീസ്

25 FEBRUARY 2019 06:02 PM IST
മലയാളി വാര്‍ത്ത

ഇമാം പോയത് എങ്ങോട്ട്. കേരളത്തിലങ്ങളോമിങ്ങോളം പോലീസ് അരിച്ചുപെറുക്കിയിട്ടും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാതെ പൊലീസ്. ഇമാം കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ് പൊലീസ്. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യാനും ഇതുവരെ തയ്യാറായിട്ടില്ല. അറസ്റ്റ് വേണ്ട, കീഴടങ്ങട്ടെ എന്ന നിലപാട് തുടരുകയാണ് പൊലീസ്. ഇമാം ഷെഫീക്ക് അല്‍ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇമാമിന് സഹോദരനായ നൗഷാദിന്റെയും ചില എസ്ഡിപിഐ പ്രവര്‍ത്തരുടെ സഹായം കിട്ടുന്നുണ്ടെന്ന വിവരവും പൊലീസിനുണ്ട്.

സമ്മര്‍ദ്ദങ്ങള്‍ പലത് നടത്തിയെങ്കിലും ഇമാം അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണ്. എന്നിട്ടും നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയമുള്ള സ്ഥലങ്ങളിലക്കയച്ച് അന്വേഷണം ഊര്‍ജ്ജിമാക്കുന്നില്ല. തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവിലുണ്ടായിരുന്ന ഇമാനമിന് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് ഇമാമിന്റെ സഹോദരനായ മൊഴി നല്‍കിയിരുന്നു. പക്ഷെ പണം നല്‍കിയവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇമാം ഒളിവില്‍ പോകാന്‍ സഹയാിച്ചതിന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല. തുടക്കത്തിലുണ്ടായിരുന്ന ആവേശം ഇപ്പോള്‍ പൊലീസിനില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഡിപിഐയെ പിണക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണോ കാരണമെന്ന സംശയമുണ്ട്. പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാന്‍ അമ്മയും ബന്ധുക്കളും ശ്രമിച്ചുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകന്‍ പറഞ്ഞിരുന്നു. പക്ഷെ ഈ വഴിയും അന്വേഷണമുണ്ടായില്ല.

ബന്ധുക്കള്‍ക്കൊപ്പം വിട്ടുനല്‍കുന്നത് സുരക്ഷിതല്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ ഇപ്പോഴും സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇമാം പീഡന കേസിലെ ഇരയായ പെണ്‍കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതി അനുമതി നല്‍കി. ചൈല്‍ഡ് ലൈന്‍ മകളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് മാതാവ് സമര്‍പ്പിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍!ജിയിലാണ് കോടതി നടപടി. കുട്ടിയുടെ രക്ഷിതാക്കളെ കൂടാതെ സഹോദരങ്ങള്‍ മുത്തച്ഛന്‍ മുത്തശ്ശി എന്നിവര്‍ക്കും അനുമതി ഉണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ അന്യായമായി ത!ടങ്കലില്‍ വെച്ചിരിക്കുകയാണ്. ഇതു മൂലം മകളുടെ പഠനം മുടങ്ങിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മാതാവ് ആരോപിച്ചിരുന്നു. മകളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും രക്ഷിതാക്കളുടെ സംരക്ഷണയില്‍ വിട്ടുതരണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ പെണ്‍കുട്ടിയെ അടുത്ത ബന്ധുക്കള്‍ക്ക് ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലെത്തി കാണാനുള്ള അനുവാദം നല്‍കിയ കോടതി പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇമാം ഷഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയോ കുടുംബമോ ഇമാമിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. പിന്നീട് തൊളിക്കോട് ജമാഅത്ത് പള്ളി പ്രസിഡന്റിന്റെ പരാതിയില്‍ ഇമാമിനെതിരെ പോക്‌സോ നിയമപ്രകാരം വിതുര പൊലീസ് കേസെടുക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (17 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (34 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (37 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends