എംഎല്‍എയ്ക്ക് ആരാണ് തെറിവിളിക്കാനുള്ള ലൈസന്‍സ് നല്‍കിയത്? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോ? ചോദ്യങ്ങളുമായി എം. ബി രാജേഷ് എംപി

കെ ആര്‍ മീരയെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച ബല്‍റാമിന്റെ നടപടിക്കെതിരെ രാജേഷ് എംപിയുടെ പ്രതികരണം. വി.ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. എംഎല്‍എയ്ക്ക് ആരാണ് തെറിവിളിക്കാനുള്ള ലൈസന്‍സ് നല്‍കിയതെന്നും വിവേകമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരുത്തണമെന്നും രാജേഷ് പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറിവിളിക്കാന്‍ ലൈസന്‍സില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്നും എം ബി രാജേഷ് ചോദിച്ചു.
എഴുത്തുകാരി കെ ആര്‍ മീരയെ വിടി ബല്‍റാം എംഎല്‍എ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് നേരത്തേ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞിരുന്നു. എഴുത്തുകാരെ വിമര്‍ശിക്കുന്നത് ് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്.
https://www.facebook.com/Malayalivartha





















