Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അന്തരീക്ഷ താപനില 35 ഡിഗ്രിയ്ക്ക് മേല്‍ ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാനിര്‍ദേശം

25 FEBRUARY 2019 04:27 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ജില്ലയില്‍ പകല്‍താപനില 35 ഡിഗ്രി സെല്‍ഷ്യസിലും അധികമായതോടെ ജാഗ്രതാനിര്‍ദേശം നല്‍കി. സൂര്യാഘാതത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ സ്വീകരിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ഒരാഴ്ചയായി പകല്‍ ശരാശരി താപനില 33 ഡിഗ്രി സെല്‍ഷ്യസാണ്. പുനലൂരില്‍ അനുഭവപ്പെടുന്ന അതേ ചൂട് പകല്‍ സമയങ്ങളില്‍ പത്തനംതിട്ടയില്‍ ഉണ്ടാകുന്നുണ്ട്.

താപനില വര്‍ധിച്ചതോടെ ജലക്ഷാമവും രൂക്ഷമായി തുടങ്ങി. വരള്‍ച്ച രൂക്ഷമാകുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. നദികളടക്കം വരണ്ടുണങ്ങിത്തുടങ്ങി. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ നീര്‍ച്ചാലുകള്‍ മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. താപനില ഉയരുന്നതോടെ തീ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രധാന ടൗണുകളില്‍ പ്രത്യേക മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി.

ക്രമാതീതമായി അന്തരീക്ഷ താപം ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതം, ശരീര താപ ശോഷണം, സൂര്യാതപത്തിലുള്ള പൊള്ളല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. ശരീരം തണുപ്പിക്കുന്നതിനുവേണ്ടി തണുത്ത വെള്ളം കൊണ്ട് ഇടയ്ക്കിടെ തുടയ്ക്കണം. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കണം.

ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വെയിലത്ത് ജോലി ചെയ്യാതിരിക്കുക. വേനല്‍ക്കാലത്ത് ദാഹം അനുഭവപ്പെട്ടില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. ഓരോ മണിക്കൂറിടവിട്ട് രണ്ട് മുതല്‍ നാല് ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കണം. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.

കുട്ടികള്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണം. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടണം. മധുരമുള്ളതോ ആല്‍ക്കഹോള്‍ അടങ്ങിയതോ ആയ പാനീയങ്ങള്‍ ഒഴിവാക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍, കുട്ടികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും ഇരുത്തിയിട്ട് പോകരുത്. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (26 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (29 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends