Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തലശേരിയില്‍ ചികിത്സക്കിടെ മരണമടഞ്ഞ ബജിതയുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായി ബന്ധുക്കള്‍; എഎസ്പി അന്വേഷണം തുടങ്ങി

25 FEBRUARY 2019 04:43 PM IST
മലയാളി വാര്‍ത്ത

തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണം തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. പുന്നോല്‍ കുറിച്ചിയില്‍ കരീക്കുന്ന് റോഡില്‍ പൊന്നമ്പത്ത് മീത്തല്‍ പി.ടി. ബജിത (37) ചികിത്സക്കിടയില്‍ ശനിയാഴ്ച രാത്രിയില്‍ മരണമടഞ്ഞ സംഭവത്തിലാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.

ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയില്‍, പനിയെ തുടര്‍ന്ന് ചികിത്സ തേടി ബജിതയും മകളുംഎത്തിയത്. ഇരുവരേയും ചികിത്സിക്കുന്നതിനിടയില്‍ ബജിതയുടെ നില ഗുരുതരമാകുകയും ബജിതയെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തുന്നതിനു മുമ്പ് ബജിത മരണമടഞ്ഞിരുന്നു. ബജിതയുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും ബജിതയോടൊപ്പം ആംബുലന്‍സില്‍ സഹകരണ ആശുപത്രിയിലെത്തിയിരുന്നു.

എന്നാല്‍ ബജിത മരണപ്പെട്ട വിവരം അറിഞ്ഞതോടെ സ്ഥലം വിട്ട ഡോക്ടര്‍, ചികിത്സ സംബന്ധിച്ച ഒരു രേഖയും സ്വകാര്യ ആശുപത്രിയില്‍ നിന്നും സഹകരണ ആശുപത്രിയിലെത്തിച്ചില്ലെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രദാസന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാത്രിയില്‍ തന്നെ ആശുപത്രിയിലെത്തി. സംഭവത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയും ഇടപെട്ടു. ബജിതയെ സഹകരണ ആശുപത്രിയിലെത്തിച്ച ഡോക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സിഐ എം.പി.ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

ഇതിനിടയില്‍ ഡോക്ടര്‍ സ്ഥലത്തെത്തിയെങ്കിലും പരസ്പര വിരുദ്ധമായാണ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരോട് സംസാരിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം സംസ്‌കരിച്ചു. ഭര്‍ത്താവ്: പി.വി.മോഹന്‍ദാസ് (ജ്വല്ലറി വര്‍ക്‌സ്). മക്കള്‍: ശിവദ (വിദ്യാര്‍ഥി, സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍, തലശേരി), വരദ (വിദ്യാര്‍ഥി അമൃത സ്‌കൂള്‍ പുന്നോല്‍). വള്ള്യായിലെ പി.ടി.ബാലന്‍രാധ ദന്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ബവിത്ത് (മൊകേരി സര്‍വീസ് സഹകരണ ബേങ്ക്), വരുണ്‍ (അക്കൗണ്ടന്റ് ഷാസി ഓഡിറ്റോറിയം).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (27 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (30 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends