Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആവശ്യം അപ്രായോഗികമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹാന്‍, ഇതോടെ ഐക്യമുന്നണിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഉറപ്പായി

25 FEBRUARY 2019 05:10 PM IST
മലയാളി വാര്‍ത്ത

രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആവശ്യം അപ്രായോഗികമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹാന്‍. ഇതോടെ ഐക്യമുന്നണിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഉറപ്പായി. കേരളാ കോണ്‍ഗ്രസിന് സീറ്റ് ചോദിക്കാന്‍ അവകാശം ഉണ്ടെന്നും അവരുമായി നാളെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് നേരെ വിപരീത നിലപാടുമായി ബെന്നി ബഹാന്‍ എത്തിയത്. ഇതോടെ കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം എ, ഐ ഗ്രൂപ്പ് പോരിലേക്ക് നീളുകയാണ്. പ്രശ്‌നം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജോസഫ് മതസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേരളാകോണ്‍ഗ്രസാണ്. അവര്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് അംഗീകരിക്കും. രണ്ട് സീറ്റ് നല്‍കാനാവില്ലെന്ന കാര്യം കേരളാകോണ്‍ഗ്രസിനെ അറിയിക്കുമെന്നും ബെന്നിബഹാന്‍ അറിയിച്ചു.

ഇരുപത് സീറ്റില്‍ 16ലും യു.ഡി.എഫിന് വിജയസാധ്യതയുള്ളതിനാല്‍ ഘടകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ചാലക്കുടിയോ, ഇടുക്കിയോ നല്‍കണമെന്നാണ് ജോസഫ് ഇന്ന് രാവിലെ ആവശ്യപ്പെട്ടത്. മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകാമെന്ന കണക്കുകൂട്ടലിലാണ് പി.ജെ ജോസഫ്. അതിനാല്‍ കോണ്‍ഗ്രസുമായി വിലപേശി സീറ്റ് തരപ്പെടുത്തുകയാണ് ലക്ഷ്യം. മകനെ മത്സരിപ്പിക്കാനാണ് ജസഫ് രണ്ടാം സീറ്റ് ചോദിക്കുന്നത് എന്നായിരുന്നു മുമ്പുണ്ടായിരുന്ന ആരോപണം. അതിനാണ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതെന്നും പ്രചാരണമുണ്ടായിരുന്നു. മകനല്ല, താനാണ് മത്സരിക്കുന്നതെന്ന് ജോസഫ് വ്യക്തമാക്കി കഴിഞ്ഞു.

ജോസഫ് മത്സരിക്കാന്‍ തയ്യാറായി വന്നതോടെ കേരളാ കോണ്‍ഗ്രസ് വിട്ട പി.സി ജോര്‍ജ്ജും പിന്തുണയുമായി രംഗത്തെത്തി. ജോസഫിന്റെ ആവശ്യം ന്യായമാണെന്ന് ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു. ജോസഫിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ വേറെ ചുണക്കുട്ടന്‍മാരുണ്ടെന്നും ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസും മാധ്യമങ്ങളോട് പറഞ്ഞു. ഇതെല്ലാം വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. അത് മുതലെടുക്കാന്‍ കോടിയേരിയും രംഗത്തെത്തി. ജോസഫ് മാന്യനാണെന്നും തങ്ങളുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ളയാളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. രണ്ട് പതിറ്റാണ്ടിലധികം എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന പി.ജെ ജോസഫിനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണിതെന്നും സൂചനയുണ്ട്.

യു.ഡി.എഫില്‍ തന്നെ നിന്ന് ലോക്‌സഭയിലേക്ക് എത്താനാണ് ജോസഫിന്റെ ശ്രമം. കാരണം യു.ഡി.എഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ജനപിന്തുണ ലഭിക്കുമെന്ന് നിരവധി സര്‍വ്വേകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ ആ അവസരം എങ്ങനെയും മുതലെടുക്കുകയാണ് പി.ജെ ജോസഫിന്റെ ലക്ഷ്യം. രണ്ട് സീറ്റ് വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി മുമ്പ് ആവശ്യപ്പെട്ടിരുന്നു. നാളത്തെ യു.ഡി.എഫ് സീറ്റ് വിഭജനത്തിലും ഇക്കാര്യം കെ.എം മാണി ആവര്‍ത്തുക്കുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ബെന്നിബഹാന്‍ തുറന്നടിച്ചതോടെ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (26 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (29 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends