Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് പാരയായി മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്‍, കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും പീതാംബരന്‍ കോടതി

25 FEBRUARY 2019 06:46 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് പാരയായി മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്‍. കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും പീതാംബരന്‍ കോടതിയെ അറിയിച്ചു. ഇതോടെ ആസുത്രിതമായി നടത്തിയ കൊലപാതകം വഴിതിരിച്ച് വിടാനുള്ള സി.പി.എം നീക്കം ശക്തമാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കൃപേിനെ വെട്ടിയെന്നാണ് പീതാംബരന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറയാന്‍ പീതാംബരന്‍ തയ്യാറായില്ല. കൂട്ട് പ്രതിയായ സജി എന്തോ പറയാനുണ്ടെന്ന് മാധ്യമങ്ങളോട് ആംഗ്യം കാണിച്ചെങ്കിലും പുറത്തിറങ്ങിയപ്പോള്‍ സംസാരിക്കാന്‍ പൊലീസ് സംശയിച്ചില്ല.

അതേസമയം കേസില്‍ മറ്റ് ചില സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പീതാംബരന്റെയും മറ്റൊരു പ്രതിയായ സജിവര്‍ഗീസിന്റെയും മറ്റും സഹായത്തിനായി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ജയിലില്‍ പ്രതികള്‍ക്ക് എല്ലാ സഹായവും സി.പി.എം ചെയ്ത് കൊടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍ കൃപേഷ് എന്നിവരെയാണ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. ശരത് ലാലിന്റെ നേതൃത്വത്തില്‍ മുമ്പ് പീതാംബരനെ ആക്രമിച്ചിരുന്നു. അതിന്റെ പക വീട്ടുന്നതിനാണ് ശരത്‌ലാലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞ് ശരത് ലാല്‍ മടങ്ങിയപ്പോള്‍ കൃപേഷും കൂടെയുണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കഞ്ചാവ് ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പീതാംബരന്‍ മൊഴി നല്‍കിയത് തന്നെ കേസ് വഴിതിരിച്ചുവിടാനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലനടത്തിയതെന്ന് പറഞ്ഞ് പീതാംബരന്‍ കാട്ടികൊടുത്തത് പഴകിയ വാളുകളായിരുന്നു. അതും സംശയം ജനിപ്പിക്കുന്നു. പ്രതികള്‍ പിടിയിലാകും മുമ്പ് വ്യക്തമായ നിയമോപദേശം ലഭിച്ചിരുന്നതായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു. കാരണം എല്ലാവരും ഒരേ രീതിയിലാണ് മൊഴി നല്‍കിയിരുന്നത്. കോടതിയില്‍ പീതാംബരന്‍ മൊഴി മാറ്റുകയും ചെയ്തു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. കൊലപാതകം നടന്ന ദിവസം കാസര്‍കോട്, കണ്ണൂര്‍ അതിര്‍ത്തിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള ചില ക്വട്ടേഷന്‍ സംഘത്തെ കണ്ടതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു അത് പോലെ വി.പി.പി മുസ്തഫ എന്ന സി.പി.എം നേതാവ് വധഭീഷണി മുഴക്കിയിരുന്നു. അതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുമില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (17 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (34 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (37 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends