Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അഴിക്കുള്ളിലാകുമോ എന്ന് ഒന്‍പത് മാസത്തിനുള്ളില്‍ അറിയാം

25 FEBRUARY 2019 05:29 PM IST
മലയാളി വാര്‍ത്ത

2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് അഴിക്കുള്ളിലാകുമോ എന്ന് ഒന്‍പത് മാസത്തിനുള്ളില്‍ അറിയാം. എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗ്ഗീസായിരിക്കും കേസില്‍ വിചാരണ നടത്തി വിധി പറയുക. ഈ നവംബറില്‍ വിധിപറയും. ദിലീപിന്റെയും പ്രധാന പ്രതി പള്‍സര്‍ സുനിയുടെയും വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി പ്രത്യേക ജഡ്ജിയെ നിയമിച്ചതും വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതും. നിയമം അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇരയായ നടി ആവശ്യപ്പെട്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദിലീപും രണ്ടാം ഭാര്യ കാവ്യാമാധവും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഇരയായ നടി, ആദ്യ ഭാര്യയായിരുന്ന മഞ്ജുവാര്യരോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ഹീനമായ കൃത്യത്തിലേക്ക് താരത്തെ നയിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതു തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. ഗൂഢാലോചന തെളിയിക്കുക പ്രയാസമാണെന്ന തിരിച്ചറിവില്‍, ദിലീപിനെതിരേ ശക്തമായ തെളിവുകളാണു പോലീസ് തേടിയിരുന്നത്. ദിലീപും സുനിയും തമ്മില്‍ പലയിടങ്ങളിലും കൂടിക്കാഴ്ച നടത്തിയെന്നും അതിനു സാക്ഷികളും ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് രണ്ട് പേര്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫിയുടെ പുറകില്‍ പള്‍സര്‍ സുനിയേയും കാണാം. ഈ ഫോട്ടോസ് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

2017 ജൂലായ് 11ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ദിലീപ് 86 ദിവസം ജയിലിലായിരുന്നു. അഞ്ച് തവണ ജാമ്യാപേക്ഷ നല്‍കിയ ശേഷമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടി ആക്രമിക്കപ്പെട്ടതിന് മുമ്പും ശേഷം ദിലീപിന് വന്ന ഫോണുകളും മറ്റും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാനും വിചാരണ നീട്ടാനും ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതി വരെ പോയിരുന്നു. അപ്പോഴും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപ് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രേഖയല്ലെന്നും സിആര്‍പിസി 207 വകുപ്പ് പ്രകാരം പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്കു മുന്നില്‍ സമര്‍പ്പിച്ച തൊണ്ടിമുതല്‍ അവകാശപ്പെടാന്‍ പ്രതിക്ക് കഴിയില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ദീലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും ദൃശ്യങ്ങള്‍ കണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഭാര്യ മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു നടിയെ ആക്രമിച്ച കേസെന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (25 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (28 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends