മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍

മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. കറുകച്ചാല്‍ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലന്‍ (58) ആണ് അറസ്റ്റിലായത്. മകന്‍ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23)യെയാണ് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഗോപാലന്‍ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടില്‍ ബഹളം വെയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ഇത് സംബന്ധിച്ച് വീണ്ടും വഴക്കുണ്ടായി. രാത്രി 10-ന് ശേഷം വൈദ്യുതി ഇല്ലായിരുന്നു. മെഴുകുതിരിയുമായി വിജിത അടുക്കള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയില്‍ വാതിലിന് പിന്നില്‍ മറഞ്ഞുനിന്ന ഗോപാലന്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ വിജിതയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ ഗോപനും അമ്മയും ചേര്‍ന്നാണ് തീകെടുത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ വിജിതയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 55 ശതമാനം പൊള്ളലേറ്റ വിജിതയുടെ നില ഗുരുതരമാണ്. പ്രതിക്കെതിരേ കൊലപാതകശ്രമത്തിനും പീഡനശ്രമത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു. ഗോപാലനെ ചങ്ങനാശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















