കടത്തില്‍ മുങ്ങാത്താഴുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിവര്‍ന്ന് നില്‍ക്കാന്‍ 18 കോടിയുടെ സ്വര്‍ണം വില്‍ക്കാന്‍ ഒരുങ്ങുന്നതായി സൂചന, കാണിക്കവരവ് ഉള്‍പ്പെടെ വലിയ വരുമാന നഷ്ടമാണ് ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്

കടത്തില്‍ മുങ്ങാത്താഴുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിവര്‍ന്ന് നില്‍ക്കാന്‍ 18 കോടിയുടെ സ്വര്‍ണം വില്‍ക്കാന്‍ ഒരുങ്ങുന്നതായി സൂചന. കാണിക്കവരവ് ഉള്‍പ്പെടെ വലിയ വരുമാന നഷ്ടമാണ് ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാലാണ് സ്വര്‍ണ്ണം വില്‍ക്കാന്‍ ബോര്‍ഡില്‍ തത്വത്തില്‍ ധാരണയായത്. എന്നാല്‍ ഹൈക്കോടതി അനുമതിയില്ലാതെ ഇക്കാര്യം നടപ്പാകില്ല. തീരുമാനം എടുക്കുന്നതിന് മുമ്പ് ബോര്‍ഡ് നിയമോപദേശം തേടിയിരുന്നു. അനുകൂല തീരുമാനമാണ് ലഭിച്ചത്. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലേ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.
ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ കാലാവധി പൂര്‍ത്തായായി. വെളറെ കുറഞ്ഞ പലിശയ്ക്കാണ് അവ നിക്ഷേപിച്ചിരുന്നത്. അതിനാല്‍ നിക്ഷേപം പുതുക്കുന്നതിന് പകരം സ്വര്‍ണം ഉരുക്കി വില്‍ക്കാനാണ് ബോര്‍ഡ് തീരുമാനം എടുത്തത്. സ്വര്‍ണം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ലോക്കറ്റാക്കി വില്‍പ്പന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് പ്രസിഡണ്ട് എ.ബി.മോഹനന്‍ പറഞ്ഞു. 55 കിലോഗ്രാം സ്വര്‍ണ്ണമാണ് ആസ്തിയിനത്തില്‍ ബാങ്കിലുള്ളത്. അതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. വിറ്റശേഷം പെന്‍ഷന്‍ നല്‍കുന്നതിനുളള സ്ഥിര നിക്ഷേപമാക്കാനാണ് തീരുമാനം. നിഷ്‌ക്രിയ ആസ്തിയെ ബോര്‍ഡിനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉപയോഗമാകുന്ന വിധത്തില്‍ വിനിയോഗിക്കാനാണ് ഈ തീരുമാനങ്ങളെന്നും ബോര്‍ഡ് പ്രസിഡണ്ട് വിശദീകരിക്കുന്നു.
എന്നാല്‍ നീക്കത്തിനെതിരെ ഒരു വിഭാഗം ജീവനക്കാരും രംഗത്തെത്തി.സ്വര്‍ണം വില്‍ക്കുന്നതിന്റെ മറവില്‍ ക്ഷേത്രങ്ങളിലെ തിരുവാഭരണളടക്കം വില്‍ക്കാനാണ് നീക്കമെന്ന് ഇവര്‍ ആരോപിക്കുന്നു. ബോര്‍ഡ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടക കൃത്യമായി പിരിച്ചെടുക്കാറില്ല. പലതും വേണ്ടപ്പെട്ടവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. പല ക്ഷേത്രങ്ങളിലും വരുമാനത്തിന് വേണ്ട ധാരാളം സാധ്യതകളുണ്ട്. അതൊന്നും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തതും ബോര്‍ഡിന്റെ ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ശബരിമല പ്രശ്‌നത്തെ തുടര്‍ന്ന് ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും ആഹ്വാനം ചെയ്തത് വലിയ തിരിച്ചടിയാണെന്നും ആക്ഷേപമുണ്ട്.
കാണിക്കയും മറ്റ് വഴിപാടുകളും ക്ഷേത്രങ്ങളില്‍ കുറച്ച് ദേവസ്വം ബോര്‍ഡുകളെ സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നീക്കം നടത്തുന്നുണ്ട്. അതിനായി അവര്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കോടതി എന്‍.എസ്.എസിനും കെ.പി.എം.എസിനും എസ്.എന്‍.ഡി.പിക്കും അഭിപ്രായം അറിയാന്‍ നോട്ടീസ് അയച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വരുമാന നഷ്ടം നികത്താല്‍ സര്‍ക്കാര്‍ 100 കോടിയിലധികം രൂപ നല്‍കിയിരുന്നു. അതേ പോലുള്ള സഹായം തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് കൊച്ചിന്‍ ദേവസ്വം അധികൃതരും ആവശ്യപ്പെടുമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha

























