മിന്നലാക്രമണത്തിന് പിന്നാലെ ഒഡീഷയില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ; പരീക്ഷിച്ചത് കരസേനയ്ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച ക്വിക്ക് റിയാക്ഷന് സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈലുകൾ

പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഒഡീഷയില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന രണ്ടു ദ്രുത പ്രതികരണ മിസൈലുകള്‍ പ്രതിരോധ ഗവേഷണ കേന്ദ്രം(ഡിആര്‍ഡിഒ) പരീക്ഷിച്ചു. കരസേനയ്ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ചാണ് മിസൈല്‍.
ഒഡീഷയിലെ ബലേഷര്‍ ജില്ലയിലാണ് ക്വിക്ക് റിയാക്ഷന് സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈലുകളുടെ പരീക്ഷണം നടത്തിയത്. റഡാറുകളില്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്നതാണ് മിസൈലുകളുടെ പ്രത്യേകത. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി. ട്രക്കില്‍ നിന്ന് പോലും തൊടുക്കാന്‍ കഴിയുന്നവിധമാണ് മിസൈലുകളുടെ നിര്‍മാണം.
https://www.facebook.com/Malayalivartha

























