Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജില്ല വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം; കർശന ഉപാധികളോടെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

27 FEBRUARY 2019 12:16 PM IST
മലയാളി വാര്‍ത്ത

കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുകയെന്ന പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ജില്ല വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ റിന്‍ഷാദ്, ഫാരിസ് എന്നിവര്‍ക്കാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുകയെന്ന പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ മായയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

അതിനിടെ, വിദ്യാര്‍ഥികളെ കേസില്‍ കുടുക്കിയതാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പോസ്റ്ററിലുള്ളത് ഇവരുടെ കയ്യക്ഷരമല്ലെന്നും ഇവര്‍ പോസ്റ്റര്‍ പതിച്ചുവെന്നതിന് സാക്ഷികളാരും ഇല്ലെന്നിരിക്കെയാണ് ഇവര്‍ക്കെതിരെ 124 എ പ്രകാരം കേസെടുത്തതെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇവര്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ‘കശ്മീരികള്‍ക്ക് എതിരെയുള്ള സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക’ എന്നായിരുന്നു പോസ്റ്റര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ആസൂത്രണമായ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി റിന്‍ഷാദിന്റെ ബന്ധു ജലാലുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മലപ്പുറത്തെ തീവ്രവാദത്തിന്റെ മേഖലയാക്കി ചിത്രീകരിക്കാനുള്ള ആരുടെയോ അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (35 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends