ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍ (13), ചിറമേല്‍ ഷൈമോന്റെ മകന്‍ മിനോഷ് (13) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇരുവരും മറ്റൊരു സഹപാഠിയുടെ കൂടെയാണ് കുളിക്കാനിറങ്ങിയത്.
മിനോഷും ആഗ്‌നലും പുഴയിലെ ആഴമേറിയ ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുന്നതു കണ്ട സഹപാഠി സമീപവാസികളെ അറിയിച്ചു. ഇവരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീടുകളിലേക്ക് കൊണ്ടുപോകും. ആഗ്‌നലിന്റെ സംസ്‌കാരം 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും മിനോഷിന്റെ സംസ്‌കാരം 4ന് കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളിയിലും നടക്കും.
https://www.facebook.com/Malayalivartha



























