നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും സ്വർണ്ണം കടത്താൻ ശ്രമം; കള്ളനെ സ്കാനിങ്ങിലൂടെ കുടുക്കി കസ്റ്റംസ്

നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാന് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 544 ഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. പാലക്കാട് പുത്തന്റോഡ് മുല്സിന് മന്‍സിലില്‍ സുധീര്‍ ബഷീര്‍ ആണ് അറസ്റ്റിലായത്.
ദുബായിയില്‍നിന്നും ഇന്നു പുലര്‍ച്ചെ ഒന്നരയോടെ കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു സുധീര്‍. രണ്ട് സ്വര്‍ണ മാലകളാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. സ്കാനറിലൂടെയുള്ള ദേഹപരിശോധനയില്‍ സംശയം തോന്നി പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് സമ്മതിച്ചത്. രണ്ടാഴ്ചയ്ക്കിടെ ചൊവ്വാഴ്ച മാത്രമാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടാതിരുന്നത്.
https://www.facebook.com/Malayalivartha



























