Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.എല്‍എ. പണിയും പോകും... പിജെ ജോസഫിന് ലോക്‌സഭ സീറ്റ് നല്‍കില്ലെന്ന ഉറച്ച നിലപാടില്‍ കെ.എം. മാണി; കോട്ടയത്തെ സ്ഥാനാര്‍ഥിയെ മാണി പ്രഖ്യാപിക്കും; പിണങ്ങിപ്പോയാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എ സ്ഥാനവും നഷ്ടമാകും

03 MARCH 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ കേരള കോണ്‍ഗ്രസ് എമ്മിലെ കെ.എം. മാണിയും പിജെ ജോസഫും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. അതിനിടെ ശക്തമായ നിലപാടിലാണ് മാണിയും ജോസ് കെ. മാണിയും.

മൂന്നു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്ന മുസ്ലിം ലീഗിനെയും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിരിക്കുന്ന ജേക്കബ് വിഭാഗത്തെയും അസംബ്ലി സീറ്റുകള്‍ നല്‍കി മെരുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന് തലവേദനയായി മാറുകയാണ് കേരള കോണ്‍ഗ്രസി(എം)ലെ സീറ്റുതര്‍ക്കം. രണ്ടു സീറ്റു കിട്ടിയില്ലെങ്കില്‍ കിട്ടുന്ന കോട്ടയം സീറ്റില്‍ താന്‍ മല്‍സരിക്കുമെന്ന നിലപാടില്‍ പി.ജെ. ജോസഫ്. ജോസഫിനെ ഒഴിവാക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയം സ്റ്റിയറിങ് കമ്മറ്റിക്കു വിടാന്‍ മാണി വിഭാഗവും ഒരുങ്ങിക്കഴിഞ്ഞു.

നൂറിലേറെപ്പേരുള്ള സ്റ്റിയറിങ് കമ്മിറ്റിയില്‍ ഭൂരിപക്ഷവും കെ.എം. മാണിയെയും ജോസ് കെ. മാണിയെയും പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുളള ചുമതല കെ.എം. മാണിക്കു കൈമാറാനാണു സാധ്യത. അങ്ങനെവന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്കെത്തും.

സീറ്റിന്റെ പേരില്‍ ജോസഫ് പക്ഷം പിണങ്ങിമാറുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലാണ് കെ.എം. മാണിയും ജോസ് കെ. മാണിയും. അപ്പോഴും കൂറുമാറ്റ നിരോധനനിയമമാണ് ജോസഫിനു വെല്ലുവിളി. അധികസീറ്റ് നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസും.

മുന്നണി വിട്ടുപോയ മാണി വിഭാഗത്തെ മടക്കിക്കൊണ്ടുവരാന്‍ രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള നീരസം കോണ്‍ഗ്രസില്‍ ഇനിയും മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍, ഇന്നു കൊച്ചിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോട്ടയം സീറ്റ് മാത്രമേ നല്‍കാന്‍ കഴിയൂ എന്നു കോണ്‍ഗ്രസ് വ്യക്തമാക്കും. സീറ്റ് കിട്ടിയില്ലെങ്കില്‍ തങ്ങളുടെ പ്രസക്തിയില്ലാതാകുമെന്നാണ് ജോസഫിന്റെ വാദം. പാര്‍ട്ടിയില്‍ ജോസ് കെ. മാണിയെ പരമാധികാരിയായി അവരോധിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഒരു രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ അത് മറ്റാര്‍ക്കും നല്‍കാതെ മാണി മകനു കൊടുത്തു. ഇനി ലോക്‌സഭാ സീറ്റുകൂടി മാണി വിഭാഗത്തിനു നല്‍കാനാവില്ലെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ന് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു രൂപം നല്‍കാനായി തിങ്കളാഴ്ച കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തുടര്‍ന്ന് ഡി.സി.സികളില്‍ നിന്നും ലഭിക്കുന്ന പട്ടികയ്ക്ക് അന്തിമരൂപമാക്കി ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. സിറ്റിങ് സീറ്റുകളില്‍ വടകരയും വയനാടും മാത്രമാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരിക. സിറ്റിങ് എം.പി മാരുടെയും ഘടക കക്ഷികളുടെയും മണ്ഡലങ്ങള്‍ ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുളള പട്ടിക സമര്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കോട്ടയം, കൊല്ലം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങള്‍ ഒഴികെയുളള മണ്ഡലങ്ങളുടെ പട്ടികയാണു സമര്‍പ്പിക്കേണ്ടത്.

അതേസമയം കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും താന്‍ മത്സരിക്കുമെന്ന സൂചനയാണ് പി.ജെ. ജോസഫ് നല്‍കുന്നത്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ മുസ്ലീം ലീഗുമായുള്ള ചര്‍ച്ച കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. 1984ല്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നതായും അതിനാല്‍ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും താന്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിക്ക് രണ്ട് സീറ്റ് വേണമെന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (45 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (51 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (54 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (54 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

Malayali Vartha Recommends