Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താന്‍ തീവ്രഹിന്ദുത്വ നേതാവല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒന്നാമനുമായ കുമ്മനം രാജശേഖരന്‍ നയം വ്യക്തമാക്കുന്നു

14 MARCH 2019 06:26 PM IST
മലയാളി വാര്‍ത്ത

താന്‍ തീവ്രഹിന്ദുത്വ നേതാവല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒന്നാമനുമായ കുമ്മനം രാജശേഖരന്‍ നയം വ്യക്തമാക്കുന്നു. ഓഖി ദുരനന്തമുണ്ടായപ്പോള്‍ തീരദേശത്ത് ആദ്യം ഓടിയെത്തിയ നേതാവ് ഞാനാണ്. ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധമന്ത്രി നിര്‍മലസീതാരാമനേയും വിവരം ധിരിപ്പിച്ചു.

മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. നഷ്ടപരിഹാര തുക കൂട്ടണം, കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണം. അക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി. ഇതൊക്കെ ചെയ്ത താനെങ്ങനെ തീവ്രഹിന്ദു നേതാവാകും കുമ്മനം ചോദിക്കുന്നു. അഴിമതിയും അക്രമവും ഉള്‍പ്പെടെയുള്ള യാതൊരുതരത്തിലുമുള്ള ആരോപണങ്ങളും ഇല്ലാത്തയാളാണ് ഞാന്‍. അതുകൊണ്ട് എന്നെ നേരിടാന്‍ സി.പി.എം എടുത്ത് പ്രയോഗിക്കുന്ന ആക്ഷേപമാണ് തീവ്രഹിന്ദു എന്നത്. കുമ്മനം എന്ന വ്യക്തിയെ ഇവിടുത്തെ മുസ്്‌ലിം സഹോദരങ്ങള്‍ക്ക് നേരിട്ടറിയാം. സാമൂഹ്യപ്രവര്‍ത്തകനായും രാഷ്ട്രീയ നേതാവായും അവര്‍ക്കൊപ്പം എന്നും നിന്നിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് താമര വിരിയിപ്പിക്കാനാകുമെന്നും കുമ്മനം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി എം.പിയായിരുന്ന ശശി തരൂര്‍ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മണ്ഡലത്തിന് വേണ്ടി കാര്യമായ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങള്‍ക്കറിയാം. അത് തന്നെയാണ് തന്റെ ആത്മവിശ്വാസമെന്നും കുമ്മനം പറയുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിനെതിരെ അവരൊന്നും പറയുന്നില്ല. അതാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജം. ജനം ഇതൊക്കെ കാണുന്നുണ്ട്. അതുകൊണ്ട് തരൂരിന്റെ കയ്യില്‍ നിന്ന് ബി.ജെ.പി സീറ്റ് തിരിച്ചുപിടിക്കും.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണമാക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. മണ്ഡലകാലത്ത് മുഖ്യമന്ത്രിയും കോടിയേരിയും ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചാണ് ശബരിമല വിഷയത്തിന്റെ പേരില്‍ പ്രചരണം നടത്തിയത്. വനിതാമതില്‍ ഉള്‍പ്പെടെ തീര്‍്ക്കുകയും ചെയ്തു. അതുകൊണ്ട് ബി.ജെ.പിക്ക് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ആയുധമാക്കിക്കൂടാ. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇക്കാര്യത്തിലുള്ള നിലപാടിനെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

മത്സരിക്കാന്‍ നല്ല നേതാക്കളില്ലാത്തത് കൊണ്ടാണ് എല്‍.ഡി.എഫ് സിറ്റിംഗ് എം.എല്‍.എമാരെ കളത്തിലിറക്കിയതെന്നും കുമ്മനം ആരോപിച്ചു. മത്സരിച്ച് തോറ്റാല്‍ രാഷ്ട്രീയ വനവാസം നടത്തേണ്ടിവരുമെന്ന് പലരും ഭയക്കുന്നു. മിസോറാം ഗവര്‍ണറായിരുന്ന ഞാന്‍ രാജിവെച്ചാണ് മത്സരിക്കാനിറങ്ങുന്നത്. അതുപോലെ എല്‍.ഡി.എഫിന്റെ ആറ് എം.എല്‍.എമാരും രാജിവെച്ച് മത്സരിക്കട്ടെ. ഗവര്‍ണര്‍ പദവിയില്‍ നിന്ന് അനിശ്ചിതത്വത്തിലേക്കാണ് ഞാന്‍ ചാടിയതെന്ന് പലരും ആരോപിക്കുന്നുണ്ട്. ഞാന്‍ എന്റെ പാര്‍ട്ടി പറഞ്ഞത് അനുസരിക്കുകയാണ് ചെയ്തത്. ജനങ്ങളെ സേവിക്കുന്നതിനുള്ള കുറേക്കൂടെ വലിയൊരു പ്ലാറ്റ്‌ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതാണ് എന്നെ സംബന്ധിച്ച് വലിയ സന്തോഷവും സംതൃപ്തിയും- കുമ്മനം നയം വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (8 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (46 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends