Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘വീഴാത്ത’ ജോർജുള്ളപ്പോൾ ‘വീണ’ ജോർജ് എന്തിന്? ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിൽ നിന്നും മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാർഥി വീണാ ജോർജിനെ പരിഹസിച്ച് പി.സി. ജോർജ്; മറുപടിയുമായി വീണ ജോർജ്

14 MARCH 2019 03:17 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം ബിജെപിയും ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ആറന്മുള എംഎല്‍എ വിണാ ജോര്‍ജ്ജിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിൽ നിന്നും മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാർഥി വീണാ ജോർജിനെ പരിഹസിച്ച് പി.സി. ജോർജ് രംഗത്ത് വന്നിരിക്കുന്നത്ജ. ‘വീഴാത്ത’ ജോർജ് പത്തനംതിട്ടയിൽ ഉള്ളപ്പോൾ എന്തിനാണ് ‘വീണ’ ജോർജ് എന്നായിരുന്നു പി.സി. ജോർജിന്റെ പരിഹാസം. പത്തനംതിട്ടയിൽ വീണ ജോർജിന്റെ എതിർ സ്ഥാനാർത്ഥിയാണ് കേരള ജനപക്ഷ പാർട്ടി സ്ഥാപകനും നേതാവുമായ പി.സി. ജോർജ്. മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കളം പിടിക്കാനാണ് പിസി ജോര്‍ജ്ജിന്‍റെ ശ്രമം.

കഴിഞ്ഞ ദിവസമായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് രംഗത്തുവന്നത്. ശബരിമലയ കയറാന്‍ വന്ന രഹ്നഫാത്തിമയെ വീണാ ജോര്‍ജ്ജ് ഒളിവില്‍ താമസിപ്പിച്ചെന്നായിരുന്നു പിസി ജോര്‍ജ്ജിന്‍റെ മറ്റു പ്രധാന ആരോപണം.

ശബരിമല എയർപോർട്ട് പദ്ധതിയും റെയിൽവേ പദ്ധതിയും നാടിനു അത്യന്താപേക്ഷിതമാണെന്നും പി.സി.ജോർജ് പറഞ്ഞു. ഇത് നടപ്പിലാക്കാനാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും ജോർജ് പറയുന്നു. തനിക്ക് പത്തനംതിട്ടയിൽ മത്സരിക്കാൻ താല്പര്യമുള്ളത് കൊണ്ടാണ് മത്സരിക്കുന്നതെന്നും, എം.പിയാകാൻ വേണ്ടിയല്ല മത്സരമെന്നും ജോർജ് വ്യക്തമാക്കി.

പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്റെ അന്തിമ തീരുമാനം മാർച്ച് 15നു ചേരുന്ന പാർട്ടി യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. നിലവിലെ പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഇനിം മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആന്റോയെക്കുറിച്ച് ആർക്കും നല്ല അഭിപ്രായമല്ല ഉള്ളതെന്നും പി.സി.ജോർജ് വിമർശിച്ചു.

ഇതിന് പിന്നാലെയാണ് പിസി ജോര്‍ജ്ജിന് മറുപടിയുമായി വീണാ ജോര്‍ജ്ജ് രംഗത്ത് എത്തി. രഹ്നഫാത്തിമയെ താന്‍ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന പിസി ജോര്‍ജ്ജിന്‍റെ ആരോപണം പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നാണ് വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. നിരപരാധികളുടെ മേല്‍ ഇത്തരം വ്യാജ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും നടത്തിയാല്‍ അതിന്‍റെ ശാപം ഒരിക്കലും വിട്ടുമാറില്ലെന്ന് പിസി ജോര്‍ജ്ജിന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് വീണാ ജോര്‍ജ് പറയുന്നു.

ജനാധിപത്യ വ്യവസ്ഥതയും രീതിയും അനുസരിച്ച് ആര്‍ക്കുവേണമെങ്കിലും മത്സരിക്കാം എന്നായിരുന്നു പത്തനംതിട്ടയിയിലെ പിസി ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള വീണയുടെ മറുപടി. ആരെ വിജയിപ്പിക്കണമെന്ന തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇടതുപക്ഷവും യുഡിഎഫും തമ്മിലായിരിക്കും ശക്തമായ പോരാട്ടമുണ്ടാവുക. ബാക്കി ആര് മത്സരിച്ചാലും അത് അത്ര കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ വോട്ട് വികസനത്തിന് വേണ്ടിയായിരിക്കും. പത്തനംതിട്ടയെ സംബന്ധിച്ചിടത്തോളം വികസനാണ് ഇവിടുത്തെ വിഷയം. 10 വര്‍ഷമായിട്ടും വികസന പ്രവര്‍ത്തികള്‍ നടത്താതെ ശബരിമല വിഷയം ഉയര്‍ത്തുന്നവരെ ജനം തള്ളിക്കളയണം. ശബരിമല റെയില്‍പാതയടക്കം പത്ത് വര്‍ഷമായി ഈ മണ്ഡലത്തില്‍ ഒരു വികസനവും നടന്നിട്ടില്ല. എവിടെയാണ് റെയില്‍പാത തുടങ്ങിയിട്ടുള്ളത്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ടുചെയ്യും. വിജയിക്കാന്‍ കഴിയുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്. പത്തനംതിട്ടയില്‍ എന്നപോലെ കേരളത്തിലും ഈ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണ അവകാശപ്പെടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (8 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (46 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends