Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈദ്യുതി കമ്പികളില്ലാത്ത പാലാ നഗരം ഒരുങ്ങുന്നു

14 MARCH 2019 03:23 PM IST
മലയാളി വാര്‍ത്ത

പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ.ബി.സി (ഏരിയല്‍ ബഡ്ജഡ് കേബിള്‍) സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. കേബിള്‍ സ്ഥാപിക്കുന്നത് നഗരത്തില്‍ തലങ്ങുംവിലങ്ങും വലിച്ചിരിക്കുന്ന വൈദ്യുതി കമ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് . സിംഗിള്‍ ഫേസ്, ത്രീ ഫേസ് ലൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി ഇന്‍സുലേറ്റഡ് കേബിള്‍ വഴി വൈദ്യുതി എത്തിക്കുവാനാണ് ലക്ഷ്യംവെക്കുന്നത്. പ്രസരണ നഷ്ടം കുറയ്ക്കാനും കമ്പിയുടെ തകരാര്‍ മൂലമുള്ള വൈദ്യുതി മുടക്കം തടയാനും കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

മാര്‍ച്ച് 31-നകം പണി പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ ദിവസം ഒരു കിലോമീറ്റര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുണ്ട്.സംയോജിത ഊര്‍ജ വികസന പദ്ധതി പ്രകാരമാണ് എ.ബി.സി കേബിളുകള്‍ സ്ഥാപിക്കുന്നത്. പാലാ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ 35 കിലോമീറ്ററോളം 11 കെ.വി എ.ബി.സി കേബിളുകളും പത്തു കിലോമീറ്ററോളം എല്‍.ടി എ.ബി.സി കേബിളുകളുമാണ് സ്ഥാപിക്കുന്നത്.

ഇതിനോടകം പദ്ധതി പ്രകാരം 20 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ പത്തു കിലോമീറ്റര്‍ പുതിയ 11 കെ.വി ലൈനും 20 കിലോമീറ്റര്‍ ത്രീ ഫേസ് ലൈനുകളും പൂര്‍ത്തീകരിച്ചു. മുണ്ടുപാലം മുതല്‍ അന്ത്യാളം വരെ നാലു കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട് 11 കെ.വി കേബിളിന്റെ പണി ഈ മാസം ആരംഭിക്കും. പാലാ ടൗണിന്റെ അതിര്‍ത്തികളില്‍ ബോര്‍ഡര്‍ മീറ്റര്‍ സ്ഥാപിച്ച് കൃത്യമായ വൈദ്യുതി ഉപഭോഗം മനസ്സിലാക്കാനും പ്രസരണ നഷ്ടം കുറക്കാനും പദ്ധതിയിലൂടെ സാധ്യമാകും.

13.5 കോടി രൂപയുടെ പണിയാണ് നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഈ തുക ഗ്രാന്റായി ലഭിക്കും. ഉള്‍ഭാഗങ്ങളില്‍ മരച്ചില്ലകള്‍ ലൈനില്‍ ഉരസാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും കേബിളുകള്‍ വലിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ചെറിയ അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍കൂടി കേബിള്‍ സംവിധാനത്തിലൂടെയാക്കാന്‍ സാധിക്കും. സിംഗിള്‍ ഫേസ്, ത്രീ ഫേസ് കമ്പികള്‍ കേബിളുകളിലൂടെയാക്കുന്നത് സംസ്ഥാനത്തെ ചുരുക്കം നഗരങ്ങളില്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. പണി നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും മേല്‍നോട്ടം വഹിക്കുന്ന സബ് എന്‍ജിനീയര്‍ ചന്ദ്രലാല്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷാജി മാത്യു, സബ് എന്‍ജിനീയര്‍ ജി. ജയപാല്‍ എന്നിവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (10 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (28 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (48 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends