തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തറക്കളി കളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കോടതി കയറുന്നു... തിരുവനന്തപുരം എം.പി ശശി തരൂരിന്റെ മൂന്ന് ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ മാനനഷ്ടക്കേസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തറക്കളി കളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കോടതി കയറുന്നു. തിരുവനന്തപുരം എം.പി ശശി തരൂരിന്റെ മൂന്ന് ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ അദ്ദേഹം മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. പിള്ളയുടെ പ്രസ്താവന തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ബി.ജെ.പിക്ക് ഇത് വലിയ തിരിച്ചടിയായി.
'തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല'. എന്നാണ് ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തരൂരിന്റെ രണ്ടാം ഭാര്യ അടൂര്‍ സ്വദേശിയാണെന്നും അഭിഭാഷകനായിരുന്ന മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. മധുസൂദനന്‍ നായര്‍ അന്ന് നിയമോപദേശത്തിനായി തന്നെ സമീപിച്ചിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഈ വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. മൂന്ന് ഭാര്യമാരും മരിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ സംശയം ചോദിച്ചപ്പോള്‍ രണ്ട് പേര്‍ മരിച്ചെന്നും ഒരാള്‍ ബന്ധം വേര്‍പെടുത്തിയെന്നും പിള്ള തിരുത്തിയിരുന്നു.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. സുനന്ദപുഷ്‌ക്കര്‍ കേസില്‍ തരൂരിനെ രവിശങ്കര്‍ പ്രസാദ് കൊലപാതകി എന്ന് വിളിച്ചിരുന്നു. സുന്ദാപുഷ്‌ക്കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ഉള്‍പ്പെട്ട കേസായതിനാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് സുനന്ദയുടെ ആന്തരിക അവയവങ്ങള്‍ അമേരിക്കയില്‍ ഉള്‍പ്പെടെ അയച്ച് പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബി.ജെ.പിയുടെ എ ക്ലാസ് സീറ്റാണ്. അവിടെ എങ്ങനെയും വിജയിക്കാന്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസ്താവന പക്ഷെ, കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിഷയം വ്യക്തിപരമായും രാഷ്ട്രീയമായും ആയുധമാക്കാനാണ് തരൂരിന്റെ നീക്കം. ലോകമെമ്പാടും അറിയപ്പെടുന്ന, ശശി തരൂരിനെ പോലൊരാള്‍ കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. കേസ് എങ്ങനെയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് വ്യക്തിപരമായും ബി.ജെ.പിക്ക് രാഷ്ട്രീയമായും വലിയ തിരിച്ചടിയുണ്ടാകും.
https://www.facebook.com/Malayalivartha
























