Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചൂട് പിടിക്കുംമുമ്പ് സോളാര്‍ കേസ് വീണ്ടും കത്തുന്നു... കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

14 MARCH 2019 05:48 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചൂട് പിടിക്കുംമുമ്പ് സോളാര്‍ കേസ് വീണ്ടും കത്തുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്. ക്രൈംബ്രാഞ്ച് കേസെടുത്ത് എഫ്.ഐ.ആര്‍ എടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ആലപ്പുഴയിലും എ.പി അനില്‍കുമാര്‍ ആലത്തൂരും ഹൈബി ഈഡാന്‍ എറണാകുളത്തും സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുണ്ട്. അതിനിടെയാണ് സര്‍ക്കാര്‍ അണഞ്ഞ് കിടന്ന സോളാര്‍ കേസ് ആളിക്കത്തിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നാടകമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. അനില്‍കുമാറും അടൂര്‍പ്രകാശം പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മൂവരും സ്ഥാനാര്‍ത്ഥികളായാല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിവരും. അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. മുമ്പ് സോളാറില്‍ എം.എല്‍.എമാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യമായാണ് ലൈംഗിക പീഡനത്തിന് പരാതിയെടുത്തത്. ഇവര്‍ക്കെതിരെ കേസ് എടുക്കാമോ എന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എജിയുടെ നിയമോപദേശത്തെ തുടര്‍ന്നാണിപ്പോള്‍ കേസ് എടുത്തത്. ജനപ്രതിനിധികള്‍ക്കെതിരെ കേസ് എടുക്കുന്ന എറണാകുളത്തെ കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. 

തന്നെ ബലാല്‍സംഗം ചെയ്‌തെന്ന സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് പ്രത്യേക അന്വേഷസംഘ തലവനായിരുന്ന മുന്‍ ഡി.ജി.പി രാജേഷ് ധവാന്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ സരിത മൊഴി നല്‍കിയെങ്കിലും ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു.

തുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് സരിത പ്രത്യേകം പ്രത്യേകം പരാതി നല്‍കുകയായിരുന്നു. മുമ്പ് പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസില്‍ നല്‍കുമെന്നാണ് വിവരം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് സോളാര്‍ വീണ്ടും സജീവമാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. ശബരിമല വിഷയത്തിലും പെരിയ ഇരട്ടകൊലപാതകത്തിലും ജനങ്ങള്‍ക്കുള്ള പ്രതിഷേധം തണുപ്പിക്കാനും ശ്രദ്ധതിരിച്ചുവിടുന്നതിനുമാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (8 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (46 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends