Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, ശിക്ഷ പിന്നീട് വിധിക്കും

14 MARCH 2019 08:18 PM IST
മലയാളി വാര്‍ത്ത

സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. സിപിഎം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിലാണ് ആര്‍ എസ് എസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ ആര്‍എസ്എസുകാരായ എളവള്ളിയില്‍ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ്, ചുക്കുബസാറില്‍ രാഹുല്‍, ചുക്കു ബസാറിലുള്ള വൈശാഖ്, തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍, പാവറട്ടി ബിജു, എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരാണ് പ്രതികള്‍.

49 വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. കാറിടിപ്പിച്ച് വീഴ്ത്തിയശേഷം നാലു പേര്‍ വാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. . ഷിഹാബിനെ വകവരുത്താന്‍ വേണ്ടി മാത്രം രണ്ടാഴ്ചമുമ്പാണ് പ്രതികളിലൊരാള്‍ പഴയ കാര്‍ വാങ്ങുകയായിരുന്നു. എളവള്ളി തൂമാട്ട് സുനില്‍കുമാര്‍, കോന്തപ്പന്‍ വീട്ടില്‍ സുരേഷ് കുമാര്‍, പാവറട്ടി കളരിക്കല്‍ ഷിജു, പനക്കല്‍ സജീവ് എന്നിവരെ വെറുതെവിട്ടു. കേസില്‍ 79 സാക്ഷികളാണുണ്ടായിരുന്നത്.


കുറ്റക്കാരെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. 2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍എസ്എസുകാര്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോയപ്പോഴായിരുന്നു ആക്രമണം. കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍എസ്എസുകാരാണ് കൊലചെയ്തത്. ആ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. 2006 ജനുവരി 20നും ആര്‍എസ്എസ് ക്രിമിനലുകള്‍ മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയത്. തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മക്കളാണ് ഇരുവരും. 

ആര്‍.എസ്.എസ് കാര്യവാഹ് തിരുനെല്ലൂര്‍ അറയ്ക്കല്‍ വിനോദ് എന്ന വിനു 2008 നവംബര്‍ 18ന് പാടൂരില്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് ഷിഹാബുദ്ദീന്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ പോവുകയായിരുന്ന ഷിഹാബുദ്ദീന് ഞായറാഴ്ച വൈകീട്ട് 7.15ന് പാവറട്ടി ചുക്കുബസാര്‍ പൂവ്വത്തൂര്‍ റോഡില്‍ വെച്ചാണ് വെട്ടേറ്റത്. സുഹൃത്തും സി.പി.എം പ്രവര്‍ത്തകനുമായ തിരുനെല്ലൂര്‍ സ്വദേശി ബൈജുവും ഒപ്പം ഉണ്ടായിരുന്നു. പിന്തുടര്‍ന്ന് എത്തിയ സില്‍വര്‍ നിറത്തിലുള്ള കാര്‍ ബൈക് തട്ടിയിട്ട് അതിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി വെട്ടുകയായിരുന്നു. ബൈജു ഓടി രക്ഷപ്പെട്ടു. 

വെട്ടേറ്റ് റോഡരികിലെ ഓടയില്‍ കിടന്ന ഷിഹാബുദ്ദീനെ സുഹൃത്തുക്കളും സമീപവാസികളും മുതുവട്ടൂര്‍ രാജ ആശുപത്രയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്ന് തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനോദ് വധക്കേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍. ജാമ്യത്തിലിറങ്ങിയ ഷിഹാബുദ്ദീന് വധഭീഷണി ഉണ്ടായിരുന്നു. ഷിഹാബ് പെയിന്റിങ് തൊഴിലാളിയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (7 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (25 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (45 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends