Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു, വലിയ ജനപ്രവാഹമാണ് രാവിലെ മുതല്‍ ഇവിടെയുണ്ടായിരുന്നത്, കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍

14 MARCH 2019 05:03 PM IST
മലയാളി വാര്‍ത്ത

പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രാഹുല്‍ എത്തുന്നതറിഞ്ഞ് വലിയ ജനപ്രവാഹമാണ് രാവിലെ മുതല്‍ ഇവിടെയുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് കല്യോട്ട് എത്തിയത്. ആദ്യം കൃപേഷിന്റെ വീട്ടിലേക്കാണ് പോയത്. പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും തിരക്ക് നിയന്ത്രിക്കാന്‍ വീടിന് പരിസരത്ത് മുള കൊണ്ട് വേലി തീര്‍ത്തിരുന്നു. എസ്.പി.ജിയുടെയും ജില്ലാ പോലീസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷ് പെരിയിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു. പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് കല്യോട്ടേക്ക് പ്രവേശനം അനുവദിച്ചത്. കൃപേഷിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും രാഹുല്‍ സംസാരിച്ചു. ഓലമേഞ്ഞ വീട്ടില്‍ കുറച്ച് സമയം അദ്ദേഹം ചെലവഴിച്ചു. അതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെ കുടുംബത്തിനായി പുതുതായി പണിയുന്ന വീടും സന്ദര്‍ശിച്ചു. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ശരത്‌ലാലിന്റെ വീട്ടിലേക്ക് പോയി.

പെരിയ കൊലപാതകത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കുറ്റകൃത്യം ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് മാത്രമാണ് രാഹുലിനൊപ്പം പ്രവേശനം ഉണ്ടായിരുന്നത്. ഇവിടെ വരെ വന്നിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി വീട്ടിലേക്ക് വരാതിരുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി എത്തിയതില്‍ സന്തേഷമുണ്ടെന്നും കുടുംബത്തിന് സന്തേഷമുണ്ടെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തൃശൂരില്‍ നിന്നും ഉച്ചയ്ക്ക് ഒരുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കാണ് രാഹുലിനെയും വഹിച്ചുള്ള ഹെലികോപ്ടര്‍ ആദ്യം എത്തിയത്. ഉച്ചയ്ക്ക് 1.30മണിക്ക് പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഹുലിനെ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഡ്വ. സി കെ ശ്രീധരന്‍, യു ഡി എഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം അമ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെ കാര്‍ മാര്‍ഗമാണ് 10 കിലോമീറ്ററോളം സഞ്ചരിച്ച് കല്യോട്ട് എത്തിയത്. 

ഡിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയുടെ നേതൃത്വത്തിലാണ് രാഹുലിനെ സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ഹൈബി ഇഡന്‍ എം.എല്‍.എ, ശാസ്താംകോട്ട സുധീര്‍, എസ്സി സഞ്ജയ് ഖാന്‍, ഷാജി നൂറനാട്, ജെബി മേത്തര്‍ തുടങ്ങിയവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ശരത്ത് ലാലിന്റെ വീട്ടിലും ഡിസിസി നേതാക്കളുടെ നേതൃത്വത്തില്‍ രാഹുലിനെ സ്വീകരിച്ചു. ശരത് ലാലിന്റെ മാതാപിതാക്കളുമായും രാഹുല്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. പാര്‍ട്ടിയുടെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ടാകുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കഴിഞ്ഞ മാസമാണ് സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. ലോക്കല്‍ സെക്രട്ടറി ടി. പീതാബരനടക്കം ആറോളം പ്രതികള്‍ അറസ്റ്റിലായി. ഇന്നലെയും ക്രൈംബ്രാഞ്ച് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (7 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (25 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (45 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends